Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തേനും പാലുമൊഴുകിയ പ്രണയത്തിന്റെ ചൂണ്ടയിലല്ലേ സൂര്യനെല്ലിയും കുരുങ്ങിയത്; ഇന്നും പെൺവാണിഭത്തിന്റെ കഥകളിൽ പലതിലും പരതിയാൽ കിട്ടുന്നത് തുരുമ്പിച്ച പ്രണയത്തിന്റെ ചൂണ്ട തന്നെയല്ലേ? ചോലയിലെ വിവാദത്തിലായ സ്ത്രീവിരുദ്ധ പോസ്റ്ററിന് പിന്നാലെ വിശദീകരണവുമായി സനൽകുമാർ ശശിധരൻ

തേനും പാലുമൊഴുകിയ പ്രണയത്തിന്റെ ചൂണ്ടയിലല്ലേ സൂര്യനെല്ലിയും കുരുങ്ങിയത്; ഇന്നും പെൺവാണിഭത്തിന്റെ കഥകളിൽ പലതിലും പരതിയാൽ കിട്ടുന്നത് തുരുമ്പിച്ച പ്രണയത്തിന്റെ ചൂണ്ട തന്നെയല്ലേ? ചോലയിലെ വിവാദത്തിലായ സ്ത്രീവിരുദ്ധ പോസ്റ്ററിന് പിന്നാലെ വിശദീകരണവുമായി സനൽകുമാർ ശശിധരൻ

മറുനാടൻ മലയാളി ബ്യൂറോ

സെക്‌സി ദുർഗയ്ക്ക് ശേഷം വെള്ളിയാഴ്ച തീയറ്ററുകളിലേക്ക് എത്തിയ സനൽ കുമാർ ശശിധരൻ ചിത്രമാണ് ചോല. ചിത്രത്തിന് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. എന്നാൽ ചിത്രത്തിന്റെ ഔദ്യോഗിക പോസ്റ്ററിൽ എഴുതിയ വാചകങ്ങളാണ് ഇപ്പോൾ വൈറലായി മാറുന്നത്. പോസറ്ററിൽ പ്രത്യക്ഷപ്പെട്ട വാചകങ്ങളാണ് വിമർശനത്തിന് ഇടയാക്കുന്നത്. 'ഓളിച്ചോടുന്ന പെൺകുട്ടികൾക്കുള്ള തിരിച്ചറിവിനായി ചോല' എന്നായിരുന്നു പോസ്റ്ററിലെ വാചകം.

ഇതേ കുറിച്ച് പ്രതികരിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. ആ പോസ്റ്റർ ഡിലീറ്റ് ചെയ്യേണ്ടതില്ലെന്നാണ് താൻ കരുതുന്നതെന്നും സനൽ പറയുന്നു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിശദീകരണം.

സനൽ കുമാർ ശശിധരന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:-

ഈ പോസ്റ്ററിനെക്കുറിച്ചും അതിന്റെ സത്രീവിരുദ്ധതയെ പറ്റിയുമൊക്കെ ഒരു ചർച്ച സോഷ്യൽ മീഡിയയിൽ നടക്കുന്നത് ശ്രദ്ധയിൽ പെട്ടു. ഇത് ചോലയുടെ പ്രൊമോഷന്റെ ഭാഗമായി വന്നതാണോ എന്ന ചോദ്യവുമായി ഒന്നു രണ്ടു സുഹൃത്തുക്കൾ മെസേജിലും വന്നു. ഇതിനു കാരണമായത് ഞാനും ചോലയെക്കുറിച്ചു വന്ന ഒരു റിവ്യുവുമാണ് എന്നതുകൊണ്ട് ഈ രക്തത്തിൽ എനിക്കു പങ്കുണ്ട്.

ഒരു ക്ഷമാപണം എഴുതാനിരുന്നതാണ്. അപ്പോഴാണ് പ്രശസ്ത തമിഴ് കവിയും ഫിലിം മേക്കറുമായ കുട്ടിരേവതിയെ ഗകഎഎ ൽ വെച്ചു കാണുന്നതും. അവരോടു സംസാരിക്കവേ ഈ നൈതിക പ്രശ്നവും പറഞ്ഞു. എന്റെ കണ്ണു തുറപ്പിക്കുന്ന ഒരു ചോദ്യം അവർ ചോദിച്ചു. എന്തിനാണത് ഡിലീറ്റ് ചെയ്യുന്നത്. എന്താണതിൽ കുഴപ്പം? എന്തിനാണ് പെൺകുട്ടികൾ പുരുഷന്മാർക്കൊപ്പം ഓടിപ്പോകുന്നത്? വേണമെങ്കിൽ പെൺകുട്ടികൾ അവനവനൊപ്പം ഓടിപ്പോകട്ടെ!

ആ ചോദ്യം ഞാനെന്നോടും ചോദിക്കുന്നു എന്തിനാണ് പ്രായ പൂർത്തിയാവാത്ത പെൺകുട്ടികൾ ഒളിച്ചോടുന്നത്?

പ്രണയത്തിലും പുരുഷൻ പെണ്ണിനൊരുക്കിയിരിക്കുന്നത് കെണിയാണെന്നൊരു സന്ദേശവും സിനിമയിൽ വായിച്ചാൽ എന്താണു തെറ്റ്. തേനും പാലുമൊഴുകിയ പ്രണയത്തിന്റെ ചൂണ്ടയിലല്ലേ സൂര്യനെല്ലിയും കുരുങ്ങിയത്.. ഇന്നും പെൺവാണിഭത്തിന്റെ കഥകളിൽ പലതിലും പരതിയാൽ കിട്ടുന്നത് തുരുമ്പിച്ച പ്രണയത്തിന്റെ ചൂണ്ട തന്നെയല്ലേ? ആ ചോദ്യത്തിൽ എവിടെയാണ് സ്ത്രീ വിരുദ്ധത?

പോസ്റ്ററിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ഡിലീറ്റ് ചെയ്യേണ്ടതില്ലെന്ന് കരുതുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP