Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആലുവയിലെ സിനിമാ സെറ്റ് തകർത്തവർക്ക് ബിജെപിയും ഹൈന്ദവസംഘടനകളുമായി ബന്ധമില്ല; ആക്രമണത്തിന് പിന്നിൽ വ്യാജ ഹിന്ദു സംരക്ഷക വേഷം കെട്ടിയവർ; ക്രിമിനലുകൾക്കെതിരേ ശക്തമായ നടപടി വേണമെന്ന് സന്ദീപ് വാര്യർ

ആലുവയിലെ സിനിമാ സെറ്റ് തകർത്തവർക്ക് ബിജെപിയും ഹൈന്ദവസംഘടനകളുമായി ബന്ധമില്ല; ആക്രമണത്തിന് പിന്നിൽ വ്യാജ ഹിന്ദു സംരക്ഷക വേഷം കെട്ടിയവർ; ക്രിമിനലുകൾക്കെതിരേ ശക്തമായ നടപടി വേണമെന്ന് സന്ദീപ് വാര്യർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ആലുവയിലെ സിനിമാ സെറ്റ് തല്ലിത്തകർത്ത ക്രിമിനലുകൾക്കെതിരെ നടപടി വേണമെന്ന് ബിജെപി. സൈറ്റ് തല്ലിത്തകർത്തവർക്ക് സംഘപരിവാർ സംഘടനകളുമായി യാതൊരു ബന്ധവുമില്ലെന്ന് സന്ദീപ് വാര്യർ പറഞ്ഞു. സിനിമ ഒരു വ്യവസായമാണ്. നൂറുകണക്കിനാളുകളാണ് അതിനെ ആശ്രയിച്ചു ജീവിക്കുന്നത്. സിനിമയുടെ സെറ്റ് ഒരു കലാസൃഷ്ടിയാണ്. സിനിമ കഴിഞ്ഞാൽ എടുത്തു മാറ്റുന്ന ഒരു താൽക്കാലിക സംവിധാനം മാത്രം. വ്യാജ ഹിന്ദു സംരക്ഷക വേഷം കെട്ടിയവരാണ് അക്രമത്തിനു പിന്നിൽലെന്നും സന്ദീപ് കുറ്റപ്പെടുത്തി.

ഇവർക്ക് ബിജെപിയുമായോ മുഖ്യധാരാ ഹൈന്ദവ സംഘടനകളുമായോ ഒരു ബന്ധവും ഇല്ല. മണപ്പുറവും പെരിയാറും സംരക്ഷിക്കാൻ ആഗ്രഹമുള്ളവർ വർഷങ്ങളായി പെരിയാറിലേക്ക് മാലിന്യം ഒഴുക്കിവിടുന്നവർക്കെതിരെ ഇതേ നിലപാട് സ്വീകരിക്കുമോയെന്നും സന്ദീപ് ജി. വാര്യർ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

സന്ദീപ് ജി വാര്യരുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ലോക്ക് ഡൗൺ കാലത്ത് ചിത്രീകരണം നിലച്ച ഒരു സിനിമയുടെ സെറ്റ് ആളില്ലാത്ത നേരത്ത് തല്ലിത്തകർത്ത ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടി ഉണ്ടാവണം. സിനിമ ഒരു വ്യവസായമാണ്. നൂറുകണക്കിനാളുകളാണ് അതിനെ ആശ്രയിച്ചു ജീവിക്കുന്നത്. സിനിമയുടെ സെറ്റ് ഒരു കലാസൃഷ്ടിയാണ്. സിനിമ കഴിഞ്ഞാൽ എടുത്തു മാറ്റുന്ന ഒരു താൽക്കാലിക സംവിധാനം മാത്രം. ഹിന്ദു സംരക്ഷക വേഷം കെട്ടിയ വ്യാജന്മാരാണ് അക്രമത്തിനു പിന്നിൽ. ഇവർക്ക് ബിജെപിയുമായോ മുഖ്യധാരാ ഹൈന്ദവ സംഘടനകളുമായോ ഒരു ബന്ധവും ഇല്ല. മണപ്പുറവും പെരിയാറും സംരക്ഷിക്കാൻ ആഗ്രഹമുള്ളവർ വർഷങ്ങളായി പെരിയാറിലേക്ക് മാലിന്യം ഒഴുക്കിവിടുന്നവർക്കെതിരെ ഇതേ നിലപാട് സ്വീകരിക്കുമോ ? താൽക്കാലികമായി മാത്രം ഉണ്ടാക്കിയ ഒരു സിനിമ സെറ്റ് തകർത്തത് ശ്രദ്ധ പിടിച്ചുപറ്റാനുള്ള അടവാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP