Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കടത്തിൽ മുങ്ങിയ കെഎസ്ആർടിസിക്ക് അധികച്ചെലവായി സാനിറ്റൈസറും; സാനിറ്റൈസർ വാങ്ങാൻ രണ്ട് കോടിനൽകണമെന്ന് ആവശ്യപ്പെട്ട് എംഡിയുടെ കത്ത്

കടത്തിൽ മുങ്ങിയ കെഎസ്ആർടിസിക്ക് അധികച്ചെലവായി സാനിറ്റൈസറും; സാനിറ്റൈസർ വാങ്ങാൻ രണ്ട് കോടിനൽകണമെന്ന് ആവശ്യപ്പെട്ട് എംഡിയുടെ കത്ത്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കടത്തിൽ മുങ്ങിയ കെഎസ്ആർടിസിക്ക് അധികച്ചെലവായി സാനിറ്റൈസറും. രണ്ട് കോടി രൂപയുടെ അധിക ചെലവാണ് സാനിറ്റൈസർ കെഎസ്ആർടിസിക്ക് ഉണ്ടാക്കിയിരിക്കുന്നത്. ഈ പണം അനുവദിച്ചു തരണമെന്നാവശ്യപ്പെട്ട് എംഡി സർക്കാരിനു കത്തുനൽകി.

അകലം പാലിച്ച് പകുതി ആളുമായി ബസ് ഓടിച്ചപ്പോൾത്തന്നെ സാനിറ്റൈസർ വാങ്ങിയ ചെലവ് 1.35 കോടിയായി. 3000 ബസുകളാണ് ഈ ദിവസങ്ങളിൽ ഓടിയത്. സീറ്റ് നിറച്ച് ആളെക്കയറ്റി സമീപ ജില്ലകളിലേക്കും സർവീസ് നടത്തുമ്പോൾ 4000 ബസുകൾ നിരത്തിലിറങ്ങും. ഇതോടെ സാനിറ്റൈസർ ചെലവ് 2 കോടി വരും.

500 മില്ലിയുടെ ഒരു കുപ്പി ഒരു ബസിൽ ചെലവാകുമെന്നാണു കണക്ക്. നിലവിൽ 123 കോടി രൂപയാണ് ഇന്ത്യൻ ഓയിൽ കോർപറേഷന് ഇന്ധന ചെലവിനത്തിൽ നൽകാനുള്ളത്. കൂടാതെ പഴയ കേസിൽപ്പെട്ടു കിടന്ന 37 കോടിയുടെ പലിശ സഹിതം 65 കോടി രൂപ ഉടനെ കൊടുക്കണമെന്ന് ഐഒസി ആവശ്യപ്പെട്ടതും കെഎസ്ആർടിസിയുടെ കോവിഡ്കാല തലവേദന ഇരട്ടിയാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP