Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എനിക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടയാൾ ക്രിമിനൽ കേസിലെ പ്രതി; ഇയാൾക്ക് ഉന്നതരുമായി അവിശുദ്ധ ബന്ധം: വജിലൻസിനെ വിമർശിച്ചു ജേക്കബ് തോമസിനു ശങ്കർ റെഡ്ഡിയുടെ കത്ത്

എനിക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടയാൾ ക്രിമിനൽ കേസിലെ പ്രതി; ഇയാൾക്ക് ഉന്നതരുമായി അവിശുദ്ധ ബന്ധം: വജിലൻസിനെ വിമർശിച്ചു ജേക്കബ് തോമസിനു ശങ്കർ റെഡ്ഡിയുടെ കത്ത്

തിരുവനന്തപുരം: തനികെക്തിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടയാൾ ക്രിമിനൽ കേസിലെ പ്രതിയാണെന്നു ഡിജിപി ശങ്കർ റെഡ്ഡി. ഇക്കാര്യം ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനു റെഡ്ഡി കത്തയച്ചു.

വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകിയ പായിച്ചിറ നവാസ് ക്രിമിനൽ കേസിലെ പ്രതിയാണ്. ഇയാളുമായി വിജിലൻസിലെ ചില ഉന്നതർക്ക് അവിശുദ്ധ കൂട്ടുകെട്ടുണ്ട്. ഈ കൂട്ടുകെട്ടിന്റെ ഫലമായിട്ടാണ് തനിക്കെതിരെ കോടതിയിൽ വിജിലൻസ് ഉദ്യോഗസ്ഥർ തെറ്റായ റിപ്പോർട്ട് നൽകിയതെന്നാണു ശങ്കർ റെഡ്ഡിയുടെ വാദം.

പായിച്ചിറ നവാസും വിജിലൻസ് ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം ഇപ്പോഴും തുടരുകയാണ്. ആ കൂട്ടുകെട്ടിന്റെ ഫലമായി തനിക്കെതിരെ വിജിലൻസിൽ ഗൂഢാലോചന നടക്കുന്നുണ്ടെന്നും കത്തിൽ കുറ്റപ്പെടുത്തുന്നു. ശങ്കർ റെഡ്ഡിക്കെതിരെ വിജിലൻസ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ സത്യവാങ്മൂലം നൽകിയത് ജേക്കബ് തോമസിന്റെ അറിവോടെ തന്നെയാണെന്ന് ഐപിഎസ് തലപ്പത്ത് പ്രചാരണം ശക്തമായിരിക്കെയാണ് വിജിലൻസ് ഡയറക്ടർക്ക് പരോക്ഷ വിമർശനവുമായി ശങ്കർ റെഡ്ഡിയുടെ കത്ത്.

ബാർ കോഴക്കേസ് അട്ടിമറിച്ചെന്ന പരാതിയിൽ അന്നത്തെ വിജിലൻസ് ഡയറക്ടർ ശങ്കർ റെഡ്ഡിക്കെതിരായ പ്രാഥമിക അന്വേഷണം നീതിയുക്തമായി തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പായിച്ചിറ നവാസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രാഥമികാന്വേഷണ നിർദ്ദേശം. അതേസമയം, മുൻ മന്ത്രി കെ.എം. മാണിക്കെതിരായ കേസ് എഴുതിത്ത്ത്തള്ളാൻ അന്വേഷണ ഉദ്യോഗസ്ഥനായ സുകേശനോട് ശങ്കർ റെഡ്ഡി നിർദ്ദേശിച്ചെന്ന പരാമർശമുള്ള റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് കോടതിയുടെ ഉത്തരവിലുള്ള പരാമർശങ്ങളും ഹൈക്കോടതി റദ്ദാക്കിയിരുന്നു. വിജിലൻസ് ഡയറക്ടറേറ്റിലെ അഡ്‌മിനിസ്ട്രേറ്റീവ് അസിസ്റ്റന്റിന്റേതയിരുന്നു റിപ്പോർട്ട്. ആ റിപ്പോർട്ടിന് പിന്നിൽ ജേക്കബ് തോമസാണെന്ന് ഐപിഎസ് ഉദ്യോഗസ്ഥർക്കിടയിൽ പ്രചാരണമുണ്ട്. നിലവിൽ ക്രൈം റെക്കോഡ്സ് ബ്യൂറോയിൽ ഡി.ജി.പി.യാണ് ശങ്കർ റെഡ്ഡി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP