Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എസ്എപി ക്യാമ്പിലെ വെടിയുണ്ട കേസ്: എസ് ഐയെ 15 മണിക്കൂർ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു; ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും

എസ്എപി ക്യാമ്പിലെ വെടിയുണ്ട കേസ്: എസ് ഐയെ 15 മണിക്കൂർ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു; ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും

അഡ്വ.പി.നാഗ് രാജ്

തിരുവനന്തപുരം: തലസ്ഥാനത്തെ സ്‌പെഷ്യൽ ആംഡ് പൊലീസ് ആസ്ഥാനത്ത് നിന്നും വെടിയുണ്ടകൾ കടത്തി പകരം ഡമ്മി വെടിയുണ്ടകൾ വച്ച കേസിൽ ഒമ്പതാം പ്രതിയായ എസ്‌ഐയെ ചോദ്യം ചെയ്യലിനായി 15 മണിക്കൂർ സമയം ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. കാർട്രിഡ്ജ് കടത്ത് കേസിൽ ഒമ്പതാം പ്രതിയും നിലവിൽ അടൂർ കെ.എ.പി ക്യാമ്പ് ട്രെയിനർ എസ്‌ഐയുമായ റെജി ബാലചന്ദ്രനെയാണ് കസ്റ്റഡിയിൽ വിട്ടത്. തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയാണ് പ്രതിയെ വെള്ളിയാഴ്ച ഉച്ചക്ക് 1.30 മുതൽ ശനിയാഴ്ച വൈകിട്ട് 4.30 മണി വരെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റ് 2 ഡിവൈഎസ്‌പിയുടെ കസ്റ്റഡിയിൽ വിട്ടത്.

ഡമ്മിയുടെ ഉറവിടം , നിർമ്മാതാക്കൾ , വിതരണക്കാർ , നിർമ്മിച്ച യന്ത്രങ്ങൾ , അസ്സൽ 350 ഉണ്ടകൾ കടത്തിയ സ്ഥലം , വാങ്ങിയ വ്യക്തികൾ , എന്തിനുപയോഗിച്ചു, കൃത്യത്തിൽ ഉൾപ്പെട്ട മറ്റു പ്രതികളുടെ പങ്കും പങ്കാളിത്തവും കണ്ടെത്തൽ , പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യൽ , തൊണ്ടിമുതലുകൾ , കൃത്യത്തിനുപയോഗിച്ച വാഹനങ്ങൾ ,യന്ത്രസാമഗ്രികൾ തുടങ്ങിയവ വീണ്ടെടുത്ത് തൊണ്ടിയായി കോടതിയിൽ ഹാജരാക്കൽ എന്നീ ആവശ്യങ്ങൾക്കായാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടത്. പ്രതി സമർപ്പിച്ച ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP