Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നാടകനടനും മിമിക്രി കലാകാരനുമായിരുന്ന സരസൻ കൊട്ടാരക്കര അന്തരിച്ചു; മിമിക്രിയെ ജനകീയ കലയാക്കി വളർത്തിയ കലാകാരിലൊരാൾ

നാടകനടനും മിമിക്രി കലാകാരനുമായിരുന്ന സരസൻ കൊട്ടാരക്കര അന്തരിച്ചു; മിമിക്രിയെ ജനകീയ കലയാക്കി വളർത്തിയ കലാകാരിലൊരാൾ

കൊട്ടാരക്കര : സിനിമാ-ടി.വി. താരവും ഹാസ്യകലാകാരനുമായിരുന്ന കൊട്ടാരക്കര പുലമൺ വയലിൽ വീട്ടിൽ സരസൻ കൊട്ടാരക്കര (ഏബ്രഹാം പി.മാത്യു-68) അന്തരിച്ചു. അർബുദരോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.സർവീസിൽ നിന്ന് വിരമിച്ച് വിശ്രമ ജീവിതം നയിക്കുന്നതിനിടെയാണ് കാൻസർ രോഗം കീഴ്‌പ്പെടുത്തിയത്. തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിലായിരുന്നു.

മിമിക്രി എന്ന സ്ഥിരം കലാരൂപത്തിൽ നിന്ന് വത്യസ്തമായി ഫിംഗർ ഷോ ആദ്യമായി രംഗത്തവതരിപ്പിച്ച സരസൻ, നടൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ പ്രിയശിഷ്യനായിരുന്നു. നാടകനടനും മിമിക്രി കലാകാരനുമായിരുന്ന സരസൻ മലയാളത്തിലെയും തമിഴിലെയും പ്രമുഖ താരങ്ങൾക്കൊപ്പം വേദികൾ പങ്കിട്ടിട്ടുണ്ട്.

നിരവധി നാടകവേദികളിൽ അംഗമായിരുന്ന സരസൻ നൂറുകണക്കിന് ഉത്സവ വേദികളിൽ പരിപാടികൾ അവതരിപ്പിച്ച് സദസ്സിന്റെ പ്രശംസാ നേടിയെടുത്തിട്ടുണ്ട്. ടി .വി സീരിയലുകളിൽ 50 ലധികം വിവിധ വേഷങ്ങൾ ചെയ്തിട്ടുണ്ട്.

ചെറിയ ലോകവും വലിയ മനുഷ്യനും, അരങ്ങ്, വേട്ട, സഖാവ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. റിട്ട. കെ.എസ്.ആർ.ടി.സി. ജീവനക്കാരനും കേരള കോൺഗ്രസ് (ബി) മുൻ ജില്ലാ പ്രസിഡന്റും സംസ്ഥാന എക്സിക്യുട്ടീവ് അംഗവുമായിരുന്നു.

കൊട്ടാരക്കര ശ്രീധരൻ നായർ ഫൗണ്ടേഷൻ പുരസ്‌കാരം, കെ.എസ്.ആർ.ടി.സി. സംസ്ഥാന അവാർഡ് കേരള കാവ്യകലാസാഹിതി , യു.ആർ .ഐ .ഏഷ്യാനെറ്റ് ,അലുംനി അസോസിയേഷൻ തുടങ്ങിയ സംഘടനകൾ പ്രതിഭാ' പുരസ്‌കാരം തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ഭാര്യ: സുമം (റിട്ട. പ്രിൻസിപ്പൽ, സെന്റ് ജോൺസ് സ്‌കൂൾ, കായംകുളം). മക്കൾ: മിൽക്ക ആൻ ഏബ്രഹാം, നോവ സെൻ ഏബ്രഹാം. ശവസംസ്‌കാരം ശനിയാഴ്ച 11-ന് കോട്ടപ്പുറം സെന്റ് ഇഗ്‌നാത്തിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP