Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാട് മുഴുവൻ ചാനലിലും മറ്റും കറങ്ങി നടക്കുന്നുണ്ടെങ്കിലും സരിത എവിടെന്ന് കൊട്ടാരക്കര പൊലീസിന് അറിയില്ല; സരിതയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാണമെന്ന് കർശന നിർദേശവുമായി കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി

നാട് മുഴുവൻ ചാനലിലും മറ്റും കറങ്ങി നടക്കുന്നുണ്ടെങ്കിലും  സരിത എവിടെന്ന് കൊട്ടാരക്കര പൊലീസിന് അറിയില്ല; സരിതയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാണമെന്ന്  കർശന നിർദേശവുമായി കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി

കൊട്ടാരക്കര : നാട് മുഴുവൻ കറങ്ങി നടക്കുന്നുണ്ടെങ്കിലും ചാനലിൽ പല സമയങ്ങളിൽ കാണാനും പറ്റുന്നുണ്ടെങ്കിലും കൊട്ടാരക്കര പൊലീസിന് സരിത എവിടെന്ന് അറിയില്ല. എന്നാൽ സരിതയെ ഉടൻ അറസ്റ്റ് ചെയ്തു ഹാജരാക്കാൻ കൊട്ടാരക്കര കോടതി പൊലീസിനു നിർദ്ദേശം നൽകി.

ചെക്ക് കേസിൽ തുടർച്ചയായി വാറന്റ് അയച്ചിട്ടും സരിത എസ്.നായർ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് കോടതി പൊലീസിന് കർശനമായ നിർദ്ദേശം നൽകിയത്്. കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് അറസ്റ്റ് ചെയ്തു ഹാജരാക്കാൻ കർശന നിർദ്ദേശം നൽകിയത്.

പള്ളിക്കൽ സ്വദേശിനി ആർ.എസ്.ജമനിഷയ്ക്കു 2004ൽ ചെക്ക് നൽകി 3,80,000 രൂപ കബളിപ്പിച്ച കേസ് കഴിഞ്ഞദിവസം കോടതി പരിഗണിക്കുകയായിരുന്നു. കേരള ഹൗസിങ് ഫിനാൻഷ്യൽ ലിമിറ്റഡ് എന്ന വായ്പ തരപ്പെടുത്തി നൽകുന്ന സ്വകാര്യ സ്ഥാപനത്തിലെ സെക്രട്ടറിമാരായിരുന്നു ബിജു രാധാകൃഷ്ണനും സരിത എസ്.നായരും.

അന്ന് ബിജുവും ഭാര്യ രശ്മിയും അമ്മ രാജമ്മാളും സരിതയും നേരിട്ടെത്തിയാണ് പണം കടം വാങ്ങിയത്. സരിതയാണ് ചെക്ക് ഒപ്പിട്ടു നൽകിയത് എന്നും ജെമിനിഷ പറഞ്ഞു.പിന്നീട് ഉടൻ പണം തിരിച്ചു നൽകാമെന്നായിരുന്നു വാഗ്ദാനം. കേസ് 16നു കോടതി പരിഗണിക്കും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP