Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സരിത കത്തെഴുതിയത് പൊലീസ് കസ്റ്റഡിയിൽ വച്ചെന്ന് ജയിൽ സൂപ്രണ്ട്; ഫെനിക്ക് നൽകിയ കത്തിന് 21 പേജുണ്ടായിരുന്നെന്നും മൊഴി

സരിത കത്തെഴുതിയത് പൊലീസ് കസ്റ്റഡിയിൽ വച്ചെന്ന് ജയിൽ സൂപ്രണ്ട്; ഫെനിക്ക് നൽകിയ കത്തിന് 21 പേജുണ്ടായിരുന്നെന്നും മൊഴി

കൊച്ചി: കേരള രാഷ്ട്രീയത്തെ തന്നെ പിടിച്ചുകുലുക്കിയ കത്തായിരുന്നു സോളാർ തട്ടിപ്പുകാരി സരിത എസ് നായരുടേത്. അഴിക്കുള്ളിൽ കിടന്ന് സരിത എഴുതിയ കത്തിൽ കേന്ദ്രമന്ത്രിമാർക്കെതിരെയും സംസ്ഥാന മന്ത്രിമർക്കെതിരയും ആരോപണങ്ങൾ ഉണ്ടായിരുന്നു. ഇങ്ങനെ വിവാദമായ കത്തിനെ കുറിച്ചുള്ള വിശദാംശങ്ങൾ പലപ്പോഴായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഇപ്പോൾ സരിത എസ് നായർ കത്തെഴുതിയത് പെരുമ്പാവൂർ ഡിവൈഎസ്‌പിയുടെ കസ്റ്റഡിയിൽ വച്ചെന്ന് മൊഴി.

പത്തനംതിട്ട ജയിൽ സൂപ്രണ്ട് കെ.വിശ്വനാഥകുറുപ്പാണ് സോളർ കമ്മീഷന് മൊഴി നൽകിയത്. 2013 ജൂലൈ 24ന് തന്റെ സാന്നിധ്യത്തിലാണ് സരിത അഭിഭാഷകന് കത്തുനൽകിയത്. കത്തിൽ 21 പേജുണ്ടെന്ന് തന്നോട് പറഞ്ഞത് ഫെനി ബാലകൃഷ്ണനാണ്. സരിതയെ ജയിലിൽ കൊണ്ടുവരുമ്പോൾ കൈവശം കത്തുണ്ടായിരുന്നു. വനിത വാർഡന്മാരുടെ പരിശോധനയിൽ ഇക്കാര്യം തെളിഞ്ഞെന്നും മൊഴിയിലുണ്ട്.

അതേസമയം, താൻ കത്തെഴുതിയത് ജയിലിൽ വച്ചാണെന്നും തന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള കാര്യങ്ങളും, കമ്പനിയും അതിലെ പ്രശ്‌നങ്ങളും, ബിജു രാധാകൃഷ്ണനുമായുള്ള പ്രശ്‌നങ്ങളുമൊക്കെയാണ് മുപ്പത് പേജുള്ള തന്റെ കത്തിലുള്ളതെന്നും ഏപ്രിൽ ഏഴിന് തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ സരിത വ്യക്തമാക്കിയിരുന്നു. തന്റെ പ്രശ്‌നങ്ങൾ അഭിഭാഷകനെ അറിയിക്കാനുള്ള മാദ്ധ്യമം എന്ന രീതിയിലാണ് ജയിലിൽ വച്ച് കത്ത് എഴുതിയതെന്നും അതിന്റെ കോപ്പി അഭിഭാഷകന് കൈമാറിയിരുന്നുവെന്നും സരിത മാദ്ധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP