Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സർക്കാർ നിലപാട് കേരള ആരോഗ്യ മോഡലിനോടുള്ള വഞ്ചനയാണ്; വിദേശങ്ങളിൽ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികളിൽ ഭൂരിപക്ഷവും തൊഴിൽ നഷ്ടപ്പെട്ടവരാണ്; ക്വാറന്റൈൻ ഫീസ് ഈടാക്കുന്ന സർക്കാർ നിലപാടിനെ വിമർശിച്ച് ശശി തരൂർ എംപി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : കോവിഡ് വ്യാപനത്തെത്തുടർന്ന് വിദേശരാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുന്ന പ്രവാസികൾ ക്വാറന്റീനിൽ കഴിയുന്നതിന് പണം നൽകണമെന്ന സംസ്ഥാന സർക്കാർ തീരുമാനത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. വിദേശങ്ങളിൽ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികളിൽ ഭൂരിപക്ഷവും തൊഴിൽ നഷ്ടപ്പെട്ടവരാണെന്ന് തരൂർ പറഞ്ഞു.

അത്തരത്തിൽ നാട്ടിലെത്തുന്നവർ ക്വാറന്റീനിൽ കഴിയുന്നതിന് പണം നൽകണമെന്ന് പറയുന്നത് സങ്കടകരമാണ്. എന്നു മാത്രമല്ല, സർക്കാർ അഭിമാനത്തോടെ ഉയർത്തിക്കാട്ടുന്ന കേരള ആരോഗ്യമോഡലിനോടുള്ള വഞ്ചനയാണെന്നും ശശി തരൂർ ട്വീറ്റ് ചെയ്തു.

വിദേശത്തുനിന്നും എത്തി സർക്കാർ ക്വാറന്റീനിൽ കഴിയുന്നവർ ഇനി മുതൽ ചെലവ് വഹിക്കേണ്ടി വരുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചത്. ലക്ഷക്കണക്കിന് പേരാണ് കേരളത്തിലേക്ക് മടങ്ങിയെത്തുന്നത്.

ഇവരെ ക്വാറന്റീനിൽ പാർപ്പിക്കുന്നതിന്റെ ചെലവ് സർക്കാരിന് വഹിക്കാനാവില്ല. വരുന്നവർ തന്നെ അതിന്റെ ചെലവ് കണ്ടെത്തണമെന്നും പിണറായി വിജയൻ ഇന്നലെ വ്യക്തമാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP