Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'അയ്യപ്പന്റെ അനുഗ്രഹമാണിത് ; ശബരിമല വിധിയ്‌ക്കെതിരെ സമർപ്പിച്ച ഹർജികൾ നവംബർ 13ന് പരിഗണിക്കുമെന്ന തീരുമാനം സന്തോഷകരം' ; ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പുനപരിശോധനാ ഹർജി പരിഗണിക്കുമെന്ന തീരുമാനത്തിൽ പ്രതികരണവുമായി പന്തളം കൊട്ടാര പ്രതിനിധി ശശികുമാര വർമ്മ

'അയ്യപ്പന്റെ അനുഗ്രഹമാണിത് ; ശബരിമല വിധിയ്‌ക്കെതിരെ സമർപ്പിച്ച ഹർജികൾ നവംബർ 13ന് പരിഗണിക്കുമെന്ന തീരുമാനം സന്തോഷകരം' ; ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പുനപരിശോധനാ ഹർജി പരിഗണിക്കുമെന്ന തീരുമാനത്തിൽ പ്രതികരണവുമായി പന്തളം കൊട്ടാര പ്രതിനിധി ശശികുമാര വർമ്മ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം : ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ സന്നിധാനത്തേക്ക് സ്ത്രീകൾ പ്രവേശിക്കാൻ ശ്രമിച്ചതും പ്രതിഷേധക്കാർ ഇവരെ തടഞ്ഞ സംഭവവും ഒട്ടേറെ വിവാദങ്ങൾക്ക് തിരിതെളിയിച്ചിരിക്കുകയാണ്. ഈ അവസരത്തിലാണ് ശബരിമല വിധിയ്‌ക്കെതിരെ പുന പരിശോധനാ ഹർജികളും സമർപ്പിച്ചത്. നവംബർ 13ന് ഈ ഹർജികൾ പരിഗണിക്കുമെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി പന്തളം രാജകുടുംബാംഗം ശശികുമാര വർമ്മ രംഗത്തെത്തിയിരുന്നു.

തീരുമാനം സന്തോഷകരമാണെന്നും അയ്യപ്പന്റെ അനുഗ്രഹമാണ് ഇതെന്നു വിശ്വസിക്കുന്നുവെന്നും പന്തളം കൊട്ടാര പ്രതിനിധി ശശികുമാര വർമ പറഞ്ഞു. അതേസമയം, പുനഃപരിശോധനാ ഹർജികൾ നവംബർ 13ന് പരിശോധിക്കുന്ന സാഹചര്യത്തിൽ ദേവസ്വം ബോർഡ് സുപ്രീം കോടതിയെ സമീപിക്കുന്നതു വൈകിപ്പിച്ചേക്കുമെന്നാണു വിവരം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP