Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എസ് എ ടി ആശുപത്രി നവീകരണത്തിന് 5 കോടിയുടെ ഭരണാനുമതി; തുക അനുവദിക്കുന്ന ആശുപത്രി കെട്ടിടത്തിന്റെ സമഗ്ര നവീകരണത്തിനും അറ്റകുറ്റപണികൾക്കും; കാലപ്പഴക്കം കൊണ്ട് ഏറെ ബുദ്ധിമുട്ടുന്ന ആശുപത്രി കെട്ടിടത്തിൽ ഇതോടെ വലിയ സൗകര്യങ്ങൾ ലഭ്യമാകുമെന്നും മന്ത്രി കെ കെ ശൈലജ

എസ് എ ടി ആശുപത്രി നവീകരണത്തിന് 5 കോടിയുടെ ഭരണാനുമതി; തുക അനുവദിക്കുന്ന ആശുപത്രി കെട്ടിടത്തിന്റെ സമഗ്ര നവീകരണത്തിനും അറ്റകുറ്റപണികൾക്കും; കാലപ്പഴക്കം കൊണ്ട് ഏറെ ബുദ്ധിമുട്ടുന്ന ആശുപത്രി കെട്ടിടത്തിൽ ഇതോടെ വലിയ സൗകര്യങ്ങൾ ലഭ്യമാകുമെന്നും മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിയുടെ നവീകരണത്തിനായി 5 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. എസ്.എ.ടി. ആശുപത്രി എ. ബ്ലോക്കിന്റെ സമഗ്ര നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായാണ് തുക അനുവദിച്ചത്. കാലപ്പഴക്കം കൊണ്ട് ഏറെ ബുദ്ധിമുട്ടുന്ന ആശുപത്രി കെട്ടിടത്തിൽ ഇതോടെ വലിയ സൗകര്യങ്ങൾ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.

കാലപ്പഴക്കം മൂലമുള്ള കെട്ടിടത്തിന്റെ ബലക്ഷയം മാറ്റി അനുയോജ്യമായ വിധത്തിൽ പ്ലാസ്റ്റർ ചെയ്യുക, ടെയിൽസ് പാകുക, വാതിലുകൾ-ജനാലകൾ തുടങ്ങിയ തടിപ്പണികൾ, പെയിന്റിങ്, വാട്ടർസപ്ലൈ ലൈൻ, ടോയ്ലറ്റുകൾ തുടങ്ങിയവയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കും നവീകരണത്തിനുമായാണ് ഇത്രയേറെ തുക അനുവദിക്കുന്നത്.

ആലപ്പുഴ മുതൽ കന്യാകുമാരി വരെയുള്ള സാധാരണക്കാർക്ക് ഏറെ ആശ്വാസ കേന്ദ്രമായ എസ്.എ.ടി.യിൽ പ്രതിവർഷം പതിനായിരത്തിൽപരം കുഞ്ഞുങ്ങൾക്കാണ് ജന്മം നൽകുന്നത്. 1945ൽ രാജകുടുംബമാണ് ഈ ആശുപത്രിക്ക് തുടക്കം കുറിച്ചത്. 1952 ൽ എസ്.എ.ടി. ആശുപത്രിയുടെ പ്രവർത്തനം ആരംഭിച്ചു. അന്നത്തെ കെട്ടിടത്തിൽ പിന്നീട് ചില അറ്റകുറ്റ പണികൾ നടത്തിയെങ്കിലും ഇത്രയും വിപുലമായി നവീകരിക്കുന്നത് ഇതാദ്യമാണ്.

ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ മാതൃശിശു ആശുപത്രികൂടിയാണ് എസ്.എ.ടി. പ്രതിദിനം ആയിരത്തോളം രോഗികൾ ഈ ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നു. കേരളത്തിലെ തെക്കൻ-മധ്യ ജില്ലകളിലേയും തമിഴ്‌നാട്ടിലെ ചില ജില്ലകളിലേയും ഗർഭിണികളും കുട്ടികളും ചികിത്സയ്ക്കായ് എത്തുന്ന പ്രധാന വിദഗ്ധ ആശുപത്രി കൂടിയാണ് എസ്.എ.ടി.

ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം എസ്.എ.ടി.യുടെ വികസനത്തിനായി നിരവധി പ്രവർത്തനങ്ങളാണ് നടത്തിയത്. എസ്.എ.ടി. ആശുപത്രിയിൽ നാമമാത്രമായിരുന്ന പീഡിയാട്രിക് കാർഡിയോളജി വിഭാഗം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിൽ 6 കോടി രൂപ ചെലവഴിച്ച് കാത്ത് ലാബ് പ്രവർത്തനസജ്ജമാക്കി. ഇതുവഴി കുട്ടികളിലും നവജാത ശിശുക്കളിലും കാണപ്പെടുന്ന ശസ്ത്രക്രിയ ആവശ്യമില്ലാത്ത ജനിതക ഹൃദ്രോഗങ്ങൾ പൂർണമായും സൗജന്യമായി ചികിത്സിക്കാവുന്നതാണ്. ഈ വിഭാഗത്തിന്റെ പ്രവർത്തനം സുഗമമാക്കുന്നതിന് അദ്ധ്യാപക അനധ്യാപകരുടെ 13 തസ്തികകളും സൃഷ്ടിച്ചു.

എസ്.എ.ടി.യിൽ ഗൈനക്കോളജി വിഭാഗത്തിൽ ആർദ്രം പദ്ധതി ആരംഭിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിന് മാത്രമായി 225 സ്റ്റാഫ് നഴ്സ് തസ്തിക സൃഷ്ടിച്ചപ്പോൾ ഇതിൽ 91 തസ്തിക എസ്.എ.ടി. ആശുപത്രിക്കാണ് അനുവദിച്ചത്. എസ്.എ.ടി.യിൽ റീപ്രൊഡക്റ്റിവ് മെഡിസിൻ വിഭാഗം, എം.സി.എച്ച് കോഴ്സ് തുടങ്ങുന്നതിനായി മതിയായ തസ്തിക അനുവദിച്ചു. നിയോനേറ്റോളജി വിഭാഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അദ്ധ്യാപക തസ്തികയും സൃഷ്ടിച്ചു. എസ്.എ.ടി.യിൽ ആരംഭിച്ച പുതിയ മാതൃ ശിശു മന്ദിരത്തിന്റെ തുടർന്നുള്ള രണ്ട് നില പൂർത്തീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടന്നുവരികയാണ്.

മെഡിക്കൽ കോളേജിൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കി വികസന പ്രവർത്തനങ്ങൾ നടത്തുന്നതിന് 717.29 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു. മാസ്റ്റർ പ്ലാനിന്റെ ഭാഗമായി എസ്.എ.ടി.യിൽ പുതിയ ബ്ലോക്കും കൂടുൽ സൗകര്യങ്ങളും വരുന്നതാണ്. ഇതോടെ ലോകശ്രദ്ധയിലേക്ക് എസ്.എ.ടി. ആശുപത്രി മാറുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP