Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സത്‌നാംസിങ് കൊല്ലപ്പെട്ടിട്ട് 5 വർഷം കഴിയുന്നു; 73 മുറിവുകളോടെ ദുരൂഹസാഹചര്യത്തിൽ മരിച്ച മകനെ കൊന്നത് ആരെന്ന് കണ്ടെത്താനുള്ള പിതാവിന്റെ ഹർജി ഹൈക്കോടതി മാറ്റി വച്ചത് 50 തവണ; അമൃതാനന്ദമയി മഠം പ്രതിസ്ഥാനത്ത് വന്നപ്പോൾ നിയമവ്യവസ്ഥ പോലും ഭയപ്പെടുന്നത് എന്തെന്ന് ചോദിച്ചത് ബീഹാറുകാരനായ പിതാവ്

സത്‌നാംസിങ് കൊല്ലപ്പെട്ടിട്ട് 5 വർഷം കഴിയുന്നു; 73 മുറിവുകളോടെ ദുരൂഹസാഹചര്യത്തിൽ മരിച്ച മകനെ കൊന്നത് ആരെന്ന് കണ്ടെത്താനുള്ള പിതാവിന്റെ ഹർജി ഹൈക്കോടതി മാറ്റി വച്ചത് 50 തവണ; അമൃതാനന്ദമയി മഠം പ്രതിസ്ഥാനത്ത് വന്നപ്പോൾ നിയമവ്യവസ്ഥ പോലും ഭയപ്പെടുന്നത് എന്തെന്ന് ചോദിച്ചത് ബീഹാറുകാരനായ പിതാവ്

കൊടുങ്ങല്ലൂർ: കേരളമന:സാക്ഷിയിൽ ഉറങ്ങാത്ത മുറിവാണ് ഇന്നും സത്‌നാംസിംഗിന്റെ ദാരുണമരണം. അഞ്ച് വർഷം മുമ്പ് ദുരൂഹസാഹചര്യത്തിൽ സംഭവിച്ച ആ മരണത്തിന് ഉത്തരവാദികൾ ആരെന്ന ചോദ്യത്തിന് ഇന്നും വ്യക്തമായ ഉത്തരമില്ല. മകന്റെ മരണത്തിൽ നീതി തേടി അലയുകയാണ് അച്ഛൻ ബിഹാർ സ്വദേശി ഹരീന്ദർ കുമാർ സിങ്മാൻ.

സങ്കടഹർജിയുമായി ചീഫ് ജസ്റ്റിസിനെ സമീപിക്കുകയാണ് ഈ അച്ഛൻ. മകൻ സത്‌നാംസിങ്ങിന്റെ മരണത്തിന് ഉത്തരവാദികളെ കണ്ടെത്തണമെന്നും, കേസ് സി.ബി.െഎക്ക് വിടണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി 50 ഓളം തവണ യാണ് മാറ്റിവച്ചത്.

സത്‌നാംസിങ്ങിന്റെ മരണത്തിന്റെ അഞ്ചാം വാർഷിക ദിനത്തിലാണ് അച്ഛൻ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ കണ്ട് സങ്കടമറിയിക്കുന്നത്്.2012 ഓഗസ്റ്റ് നാലിനായിരുന്നു സത്‌നാംസിങ് എന്ന 24 ന്റെ ദാരുണ മരണം. ആത്മീയ അന്വേഷകനായി ഓഗസ്റ്റ് ഒന്നിന് കേരളത്തിൽ അമൃതാനന്ദമയി മഠത്തിലെത്തിയ സത്‌നാംസിങ് അവിടെ വെച്ചും, പിന്നീട് പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലും മർദനമേറ്റിരുന്നു. മാനസികാരോഗ്യ കേന്ദ്രത്തിലായിരുന്നു മരണം.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ 73 മുറിവുകളെ കുറിച്ച് പരാമർശം ഉണ്ടെന്നും ഇതിൽ ആദ്യമേറ്റ 24 മുറിവുകളാണ് മരണത്തിന് വഴിവെച്ചതെന്നും ആരോപണമുണ്ട്.. ഈ സാഹചര്യത്തിലാണ് കേസ് പുനരന്വേഷിക്കണമെന്ന് പിതാവ് ഹൈക്കോടതിയെ സമീപിച്ചത്.എന്നാൽ അമൃതാനന്ദമയി മഠം പ്രതിസ്ഥാനത്ത് വന്നപ്പോൾ നിയമവ്യവസ്ഥ പോലും ഭയപ്പെടുന്നത് എന്തെന്നാണ് ഹരീന്ദർ കുമാർ സിങ്മാൻ ചോദിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP