Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കരിപ്പൂരിന് വീണ്ടും ശാപമോക്ഷമുണ്ടാകുമോ ? സൗദി എയർലൈനിന് പിറകേ എമിറേറ്റ്‌സും എയർ ഇന്ത്യയും സർവീസ് തുടങ്ങുന്നു; തടസ്സങ്ങൾ എല്ലാം മാറി മലബാറിന്റെ കവാടം മടങ്ങുമ്പോൾ പ്രവാസികൾക്കെല്ലാം പ്രതീക്ഷ

കരിപ്പൂരിന് വീണ്ടും ശാപമോക്ഷമുണ്ടാകുമോ ? സൗദി എയർലൈനിന് പിറകേ എമിറേറ്റ്‌സും എയർ ഇന്ത്യയും സർവീസ് തുടങ്ങുന്നു; തടസ്സങ്ങൾ എല്ലാം മാറി മലബാറിന്റെ കവാടം മടങ്ങുമ്പോൾ പ്രവാസികൾക്കെല്ലാം പ്രതീക്ഷ

മറുനാടൻ ഡെസ്‌ക്‌

കരിപ്പൂർ: സൗദി എയറിന് നൽകിയ അനുമതി എമിറേറ്റ്‌സിനും എയർ ഇന്ത്യയ്ക്കും അനുഗ്രഹമായി. കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും ജിദ്ദ സർവീസിന് ഡിജിസിഎ സൗദി എയറിന് അനുമതി നൽകിയതിന് പിന്നാലെ എമിറേറ്റ്സ്, എയർ ഇന്ത്യ വിമാനക്കമ്പനികൾക്കും കോഴിക്കോട്ടേക്കുള്ള വഴിതുറക്കുകയാണ്. സി വിഭാഗത്തിൽപ്പെട്ട ചെറുവിമാനങ്ങൾ സ്വന്തമായി ഇല്ലെന്ന കാരണത്താൽ എമിറേറ്റ്സ് കോഴിക്കോട് സർവീസ് അവസാനിപ്പിച്ചിരുന്നു. വിമാനത്താവളത്തിലെ റൺവേ നവീകരണം പൂർത്തിയായ ശേഷം കോഴിക്കോട് സർവീസിന് എമിറേറ്റ്‌സ് ശ്രമിച്ചിരുന്നതുമാണ്. പക്ഷേ ഇവർക്ക് അനുമതി ലഭിച്ചില്ല. സൗദി എയർലൈൻസ് എത്തുന്നതോടെ എമിറേറ്റ്‌സിനും കോഴിക്കോട് സർവീസിന് അനുമതി നൽകിയേ പറ്റൂ.

രാജ്യത്തെ മുൻനിര വിമാന കമ്പനിയായ എയർ ഇന്ത്യയുടെ ഏറ്റവും ലാഭകരമായ റൂട്ടായിരുന്നു കോഴിക്കോട്-ജിദ്ദ ജംബോ സർവീസ്. ഇതു പിൻവലിച്ചതോടെ കോഴിക്കോട്ടുനിന്നുള്ള വരുമാനത്തിൽ വൻ ഇടിവാണ് എയർ ഇന്ത്യക്കുണ്ടായത്. ചെറിയ വിമാനമുപയോഗിച്ച് റിയാദ് സർവീസ് നടത്തിയാണ് ഇവർ പിടിച്ചുനിന്നുത്. സൗദിക്ക് അനുമതി നൽകുന്നതോടെ എയർ ഇന്ത്യയ്ക്കും അനുമതി നൽകേണ്ടിവരും. ഉഭയകക്ഷി കരാർപ്രകാരം രാജ്യത്തുനിന്ന് വിദേശ കമ്പനിക്ക് അനുവദിക്കുന്ന സീറ്റുകൾക്ക് ആനുപാതികമായി സ്വദേശി എയർലൈനുകൾക്ക് വിദേശ രാജ്യവും സീറ്റുകൾ നൽകേണ്ടതുണ്ട്. സൗദി സീറ്റിന്റെ കാര്യത്തിൽ എയർ ഇന്ത്യക്കായിരിക്കും പ്രഥമ പരിഗണന. ശേഷിക്കുന്ന സീറ്റുകൾ മാത്രമായിരിക്കും രാജ്യത്തെ സ്വകാര്യക്കമ്പനികൾക്ക് നൽകുക.

കഴിഞ്ഞ ദിവസമാണ് എയർ ഇന്ത്യയുടെ ഉന്നതതല സംഘം കോഴിക്കോട് സന്ദർശിച്ചത്. ഇവർ തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം 300-നും 500-നും ഇടയ്ക്ക് യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന വിമാനങ്ങൾക്ക് കോഴിക്കോട് സർവീസ് നടത്താനാവും. ഇവർ ലക്ഷ്യംവെക്കുന്നത് പഴയ ജംബോ സർവീസ് പുനരാരംഭിക്കലാണ്. എന്നാൽ ഇതിന് ഡി.ജി.സി.എ. അനുമതി ലഭിക്കില്ലെങ്കിലും ഇവരുടെ കൈവശമുള്ള ബോയിങ് 787 ഡ്രീം ലൈനർ നിയോ വിമാനങ്ങൾക്കുവരെ കോഴിക്കോട് സുരക്ഷിതമായി ഇറങ്ങാനാവും. 242 മുതൽ 335 പേർക്കുവരെ സഞ്ചരിക്കാവുന്നവയാണ് ഈ വിമാനങ്ങൾ. ഇവ ഉപയോഗിച്ചുതന്നെ ജിദ്ദ സർവീസ് എയർ ഇന്ത്യയ്ക്ക് നടത്താനാവും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP