Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സൗദിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം പറന്നിറങ്ങിയപ്പോൾ ആവേശക്കൊടുമുടിയിൽ കണ്ണൂരുകാർ; ശിങ്കാരിമേളത്തിന്റെയും തെയ്യങ്ങളുടെയും അകമ്പടിയോടെ യാത്രക്കാർക്ക് സ്വീകരണം; ഗോ എയറിന് മസ്‌കറ്റ്, അബുദാബി, ദമാം എന്നിവിടങ്ങളിലേക്ക് സർവീസ് നടത്താൻ അനുമതി; ചെന്നൈ സർവീസ് ഇന്നുമുതൽ; പ്രവാസികളുടേയും മനംകവർന്ന് കണ്ണൂർ വിമാനത്താവളം

സൗദിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം പറന്നിറങ്ങിയപ്പോൾ ആവേശക്കൊടുമുടിയിൽ കണ്ണൂരുകാർ; ശിങ്കാരിമേളത്തിന്റെയും തെയ്യങ്ങളുടെയും അകമ്പടിയോടെ യാത്രക്കാർക്ക് സ്വീകരണം; ഗോ എയറിന് മസ്‌കറ്റ്, അബുദാബി, ദമാം എന്നിവിടങ്ങളിലേക്ക് സർവീസ് നടത്താൻ അനുമതി; ചെന്നൈ സർവീസ് ഇന്നുമുതൽ; പ്രവാസികളുടേയും മനംകവർന്ന് കണ്ണൂർ വിമാനത്താവളം

കണ്ണൂർ: നാട്ടിൽ സ്വന്തമായി വിമാനത്താവളം ലഭിച്ചതിന്റെ ആവേശത്തിന് ഒട്ടും കുറവു ചോരാതെ കണ്ണൂരുകാർ. സൗദിയിൽ നിന്ന് ഐ.എക്‌സ്. 722 എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം പറന്നിറങ്ങിയപ്പോൾ ബന്ധുക്കളെ സ്വീകരിക്കാനെത്തിയവരുടെ മുഖത്ത് ആഹ്‌ളാദം തിരതല്ലി. 180 യാത്രക്കാരുമായി രാവിലെ എട്ടുമണിക്ക് സൗദിയിൽനിന്നുള്ള ആദ്യവിമാനമെത്തിയപ്പോൾ ശിങ്കാരിമേളത്തിന്റെയും തെയ്യങ്ങളുടെയും അകമ്പടിയോടെ മധുരം നൽകിയാണ് യാത്രക്കാരെ വരവേറ്റത്. കണ്ണൂർ ജില്ലക്കാരുടെ റിയാദിലെ കൂട്ടായ്മയായ കിയോസിന്റെ (കണ്ണൂർ എക്‌സ് പാട്രിയേറ്റ്‌സ് ഓർഗനൈസേഷൻ സൗദി അറേബ്യ) നേതൃത്വത്തിലായിരുന്നു സ്വീകരണം. ചെയർമാൻ സൂരജ് പാണയിന്റെ നേതൃത്വത്തിൽ മുപ്പതോളം ഭാരവാഹികൾ സംഘത്തിലുണ്ടായിരുന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ഒ.കെ.ബിനീഷ് തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു. രാവിലെ ഒൻപതിന് ഷാർജയിലേക്ക് പുറപ്പെട്ട വിമാനം വൈകീട്ട് ആറോടെ തിരിച്ചെത്തി. രാത്രി 8.20ന് ദോഹയിലേക്കും സർവീസുണ്ടായിരുന്നു.

ഗോ എയറിന് മൂന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് കണ്ണൂരിൽനിന്ന് സർവീസ് നടത്താൻ വ്യോമയാന മന്ത്രാലയം അനുമതിനൽകി. മസ്‌കറ്റ്, അബുദാബി, ദമാം എന്നിവിടങ്ങളിലേക്ക് സർവീസ് നടത്താനാണ് അനുമതി. ഈ മാസവും അടുത്ത മാസവുമായി സർവീസ് ആരംഭിക്കുമെന്ന് ഗോ എയർ വൃത്തങ്ങൾ അറിയിച്ചു. ദോഹ, കുവൈത്ത് എന്നിവിടങ്ങളിലേക്കും സർവീസ്
സർവീസ് നടത്താൻ ഗോ എയർ അനുമതി തേടിയെങ്കിലും തത്കാലം അനുമതി കിട്ടിയിട്ടില്ല. ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും തിരിച്ചും ഗോ എയർ സർവീസ് നടത്തി. ചെന്നൈ സർവീസ് ഇന്നാരംഭിക്കും.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP