Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എം.ബി.ബി.എസിനും സേ പരീക്ഷ വരുന്നു; ഒന്നോ രണ്ട് വിഷയങ്ങളിൽ തോൽക്കുന്നവർക്ക് സേ പരീക്ഷ എഴുതി സ്വന്തം ബാച്ചിൽ പഠനം തുടരാം

എം.ബി.ബി.എസിനും സേ പരീക്ഷ വരുന്നു; ഒന്നോ രണ്ട് വിഷയങ്ങളിൽ തോൽക്കുന്നവർക്ക് സേ പരീക്ഷ എഴുതി സ്വന്തം ബാച്ചിൽ പഠനം തുടരാം

സ്വന്തം ലേഖകൻ

എം.ബി.ബി.എസിനും സേ പരീക്ഷ വരുന്നു. ഒന്നോ രണ്ടോ വിഷയങ്ങൾക്ക് തോൽക്കുന്ന വിദ്യാർത്ഥികൾക്ക് ഒരുവർഷം നഷ്ടമാകാതിരിക്കാനുള്ള സേ പരീക്ഷ എം.ബി.ബി.എസിനും വരുന്നു. സിലബസ് പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് പരീക്ഷാരീതിയിലും മാറ്റംവരുത്തുന്നത്. നിയമം നടപ്പിലായാൽ ഒന്നോ രണ്ട് വിഷയങ്ങളിൽ തോൽക്കുന്നവർക്ക് സേ പരീക്ഷ എഴുതി സ്വന്തം ബാച്ചിൽ പഠനം തുടരാം.

നിലവിൽ ഒന്നോ രണ്ടോ വിഷയങ്ങൾക്ക് തോൽക്കുന്നവരെ മറ്റൊരു ബാച്ചായി പരിഗണിക്കുന്നതാണ് നിലവിലെ രീതി. ഇത് വിദ്യാർത്ഥികളിൽ മാനസിക സംഘർഷമുണ്ടാക്കുന്നതായി പരാതി ഉയർന്നിരുന്നു. ഒരവസരംകൂടി നൽകി സ്വന്തം ബാച്ചിൽ നിലനിർത്തുന്നത് പരിഹാരമാകുമെന്ന് കണ്ടാണ് മെഡിക്കൽ കൗൺസിലിന്റെ നിർദ്ദേശം.

പ്രായോഗിക പരിശീലനത്തിനും അതുവഴി വിദ്യാർത്ഥികളുടെ കാര്യപ്രാപ്തി ഉയർത്താനും ഊന്നൽ നൽകിയാണ് പുതിയ പാഠ്യപദ്ധതി. ഓരോ വിഷയത്തിലും ഓരോ ഘട്ടത്തിലും വിദ്യാർത്ഥികളുടെ പ്രാപ്തി വിലയിരുത്താൻ പരീക്ഷാരീതിയിൽ മാറ്റംവരുത്തും. ഇക്കൊല്ലം നടപ്പാക്കിത്തുടങ്ങുന്ന പരിഷ്‌കരണം പടിപടിയായി 2024-ഓടെ പൂർത്തിയാക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP