Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയും പ്രതിസന്ധിയിലേക്ക്; ഉച്ചഭക്ഷണത്തിനുള്ള ധനസഹായം മൂന്നുമാസമായി സർക്കാർ കൈമാറുന്നില്ല; കൈയിൽനിന്ന് പണം മുടക്കി പദ്ധതിയുമായി മുന്നോട്ടുപോയ സ്‌കൂളുകളിലെ പ്രധാന അദ്ധ്യാപകർ വെട്ടിൽ; സാമ്പത്തിക പ്രതിസന്ധിയിൽ ഉച്ചഭക്ഷണപദ്ധതി അവസാനിക്കുമ്പോൾ

കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയും പ്രതിസന്ധിയിലേക്ക്; ഉച്ചഭക്ഷണത്തിനുള്ള ധനസഹായം മൂന്നുമാസമായി സർക്കാർ കൈമാറുന്നില്ല; കൈയിൽനിന്ന് പണം മുടക്കി പദ്ധതിയുമായി മുന്നോട്ടുപോയ സ്‌കൂളുകളിലെ പ്രധാന അദ്ധ്യാപകർ വെട്ടിൽ; സാമ്പത്തിക പ്രതിസന്ധിയിൽ ഉച്ചഭക്ഷണപദ്ധതി അവസാനിക്കുമ്പോൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പാമ്പുകൾക്ക് ഒളിച്ചിരുന്ന് പഠിക്കാൻ ഇടമുള്ള സ്മാർട്ട് ക്ലാസ് റൂമുകൾ. വയനാട്ടിലെ അഞ്ചു വയസ്സുകാരിയുടെ പാമ്പ് കടിയേറ്റുള്ള മരണം ചർച്ചയാക്കിയത് ഈ ദുരവസ്ഥയാണ്. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉന്നതിയിലേക്ക് ഉയർത്തിയെന്ന സർക്കാരിന്റെ വീമ്പു പറച്ചിലിനിടെയാണ് ഇത് ഉണ്ടായത്. ഇപ്പോഴിതാ സർക്കാർ ഖജനാവ് കാലിയായതോടെ സ്‌കൂളുകളിലെ ഉച്ചഭക്ഷണവിതരണവും പ്രതിസന്ധിയിൽ എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

ഉച്ചഭക്ഷണത്തിനുള്ള ധനസഹായം മൂന്നുമാസമായി സർക്കാർ കൈമാറുന്നില്ല. കൈയിൽനിന്ന് പണം മുടക്കി പദ്ധതിയുമായി മുന്നോട്ടുപോയ സ്‌കൂളുകളിലെ പ്രധാന അദ്ധ്യാപകർ വെട്ടിൽ. സ്‌കൂൾ വിദ്യാർത്ഥികൾക്കു പോഷകാഹാരം ഉറപ്പാക്കാനായി നടപ്പാക്കിയിരുന്ന മുട്ടയും പാലും പദ്ധതിയും മുടങ്ങി. കേന്ദ്രഫണ്ടുകൂടി ഉപയോഗിച്ചാണ് സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് സ്‌കൂളുകളിൽ ഉച്ചഭക്ഷണപദ്ധതി നടപ്പാക്കിയിരുന്നത്. ഡി.പി.ഐയ്ക്ക് സർക്കാർ െകെമാറുന്ന പണമാണ് സ്‌കൂളുകൾക്ക് നൽകിയിരുന്നത്. കേന്ദ്രഫണ്ട് വെട്ടിക്കുറച്ചതും സാമ്പത്തികപ്രതിസന്ധിയും ആണ് പ്രതിസന്ധിക്ക് കാരണം.

ചുരുക്കം സ്‌കൂളുകളിൽ പി.ടി.എ പിരിവെടുത്തും, അദ്ധ്യാപകർ സംഭാവനകൾ സ്വീകരിച്ചും ഉച്ചഭക്ഷണപദ്ധതി മുടങ്ങാതെ നോക്കുന്നുണ്ട്. കുടിശിക കൂടിയതോടെ പച്ചക്കറി വിതരണക്കാരും പാചകവാതക ഏജൻസികളും പ്രശ്‌നമുണ്ടാക്കുന്നുണ്ട്. ഉച്ചഭക്ഷണം പാചകം ചെയ്യുന്നവരുടെ കൂലിയും മുടങ്ങി. ഉച്ചഭക്ഷണപദ്ധതി ഇതുവരെ സാമ്പത്തികപ്രതിസന്ധിയുടെ പേരിൽ മുടങ്ങിയിട്ടില്ലായിരുന്നു. മുമ്പ് സ്‌കൂളുകളിൽ ഉച്ചയ്ക്കു കഞ്ഞിയും പയറുമാണ് നൽകിയിരുന്നത്. കഴിഞ്ഞ ഇടതുസർക്കാരിന്റെ കാലത്താണ് ഇതു ഊണാക്കിയത്.

അച്ചാർ,തൈര് എന്നിവ കൂടാതെ മൂന്നു കറികളും ഉൾപ്പെട്ടതായിരുന്നു ഊണ്. കൂടുതൽ സാമ്പത്തികശേഷിയുള്ള്ള പി.ടി.എകൾ അധിക കറികൾ ഉൾപ്പെടുത്തിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP