Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സഹോദരൻ സ്‌കൂൾ ബസ് ഇറങ്ങി പിന്നിലൂടെ റോഡ് മുറിച്ചുകടന്നപ്പോൾ റഫാൻ പോയത് മുന്നിലൂടെ; കുട്ടി വന്നത് കാണാതെ മുന്നോട്ടെടുത്ത സ്‌കൂൾ ബസ് പോയത് കുഞ്ഞ് റഫാനെ ഇടിച്ച് താഴെയിട്ട ശേഷം: സ്‌കൂൾ ബസ് അൽപ്പം നേരത്തെ എത്തിയപ്പോൾ റസീനയക്ക് നഷ്ടമായത് പൊന്നുമക്കളിൽ ഒരാളെ

സഹോദരൻ സ്‌കൂൾ ബസ് ഇറങ്ങി പിന്നിലൂടെ റോഡ് മുറിച്ചുകടന്നപ്പോൾ റഫാൻ പോയത് മുന്നിലൂടെ; കുട്ടി വന്നത് കാണാതെ മുന്നോട്ടെടുത്ത സ്‌കൂൾ ബസ് പോയത് കുഞ്ഞ് റഫാനെ ഇടിച്ച് താഴെയിട്ട ശേഷം: സ്‌കൂൾ ബസ് അൽപ്പം നേരത്തെ എത്തിയപ്പോൾ റസീനയക്ക് നഷ്ടമായത് പൊന്നുമക്കളിൽ ഒരാളെ

സ്വന്തം ലേഖകൻ

പേരാവൂർ: സ്‌കൂൾ ബസ്സിന് അകത്തിരുന്ന് നോക്കുമ്പോഴെ റഫാന്് സ്വന്തം വീടു കാണാമായിരുന്നു. സ്‌കൂൾ ബസ് ഇറങ്ങിയാൽ അഅമ്മയുടെ കയ്യിൽ തൂങ്ങി റോഡ് മുറിച്ചു കടന്നാൽ അവൻ വീട്ടിലേക്ക് ഒരോട്ടമാണ്. എന്നാൽ ഇന്നലെ പതിവു തെറ്റിച്ച് സ്‌കൂൾ ബസ് നേരത്തെ എത്തി. പതിവായി ബസ് എത്തുന്ന സമയം ഉമ്മ റസീന കാത്തുനിൽക്കാറുണ്ടെങ്കിലും ഇന്നലെ ബസ് അൽപം നേരത്തെയെത്തിയപ്പോൾ ആ വരവ് കലാശിച്ചത് റഫാന്റെ മരണത്തിലായിരുന്നു.

റഫാന്റെ സഹോദരൻ സൽമാൻ ബസ്സിറങ്ങി പിന്നിലൂടെ റോഡ് മുറിച്ചുകടന്നപ്പോൾ റഫാൻ മുന്നിലൂടെ കടക്കുകയായിരുന്നു. ഇതു ശ്രദ്ധിക്കാതെ ബസ് മുന്നോട്ട് എടുക്കുകയും റഫാനെ ഇടിച്ചു വീഴ്‌ത്തുകയും ചെയ്തു. താൽക്കാലികമായി നിർമ്മിച്ച വാടകവീട്ടിലാണ് റസീനയും മക്കളും താമസിച്ചിരുന്നത്. ദിവസവും സ്‌കൂൾ ബസ് എത്തുന്നതിന് മുൻപേ റസീന മക്കളെ കാത്ത് റോഡിന് തൊട്ടടുത്തുള്ള കൃഷ്ണന്റെ വീടിന് മുന്നിലെത്തി വീട്ടുകാരുമായി സംസാരിച്ചു നിൽക്കുമായിരുന്നു. ബസിറങ്ങി വരുന്ന റഫാനെ കൈ പിടിച്ച് കൂട്ടികൊണ്ടു പോകുകയുമായിരുന്ന പതിവ്. ഇന്നലെ സ്‌കൂൾ ബസ് നേരത്തെ എത്തിയതിനാൽ ഈ പതിവു തെറ്റി.

ബസ് റഫാനെ ഇടിച്ചത് ഡ്രൈവർ അറിഞ്ഞിരുന്നില്ല. പിന്നാലെയെത്തിയ കുട്ടികൾ കരഞ്ഞു ബഹളമുണ്ടാക്കിയപ്പോഴേക്കും ഇറക്കവും വളവുമുള്ള റോഡിലൂടെ ബസ് മുന്നോട്ടു പോയികഴിഞ്ഞിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് സമീപത്തെ വീടുകളിലുള്ളവർ ഓടിയെത്തി. അയൽവാസിയായ കാട്ടുമാടം റഫീഖിന്റെ കാറിൽ റസീനയും സഹോദരി സക്കീനയും ചേർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ബസ്സിൽ ആയ ഉണ്ടായിരുന്നില്ല. പതിവായി രണ്ട് അദ്ധ്യാപകരാണ് സ്‌കൂൾ ബസുകൾ പോകാറുള്ളത്. കുട്ടികളുടെ ഗതാഗത പ്രശ്‌നങ്ങളും സുരക്ഷയും സംബന്ധിച്ച് മാർച്ച് 1ന് പേരാവൂർ പൊലീസ് സ്റ്റേഷനിൽ സ്‌കൂൾ അധികൃതരുടെ യോഗം വിളിച്ചു ചേർക്കാനിരിക്കെയാണ് സ്‌കൂൾ വിദ്യാർത്ഥിയുടെ മരണം.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP