Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എസ് എസ് എൽ സി-പ്ലസ് ടു പരീക്ഷകൾ എന്ന് പൂർത്തിയാകുമെന്ന് ആർക്കും ഉറപ്പില്ല; റിസൾട്ട് എന്ന് പ്രഖ്യാപിക്കാനാകുമെന്ന് അറിയാതെ നട്ടം തിരിഞ്ഞ് വിദ്യാഭ്യാസ വകുപ്പ്; സ്‌കൂളുകളും കോളേജുകളും എന്ന് തുറക്കുമെന്നും അറിയില്ല; അടുത്ത അധ്യയന വർഷം ജൂൺ ആദ്യവാരം തുടങ്ങാൻ പ്രതിസന്ധികൾ ഏറെ; കോവിഡ് ഭീഷണിയിൽ വിദ്യാർത്ഥികളിലും അനിശ്ചിതത്വം

എസ് എസ് എൽ സി-പ്ലസ് ടു പരീക്ഷകൾ എന്ന് പൂർത്തിയാകുമെന്ന് ആർക്കും ഉറപ്പില്ല; റിസൾട്ട് എന്ന് പ്രഖ്യാപിക്കാനാകുമെന്ന് അറിയാതെ നട്ടം തിരിഞ്ഞ് വിദ്യാഭ്യാസ വകുപ്പ്; സ്‌കൂളുകളും കോളേജുകളും എന്ന് തുറക്കുമെന്നും അറിയില്ല; അടുത്ത അധ്യയന വർഷം ജൂൺ ആദ്യവാരം തുടങ്ങാൻ പ്രതിസന്ധികൾ ഏറെ; കോവിഡ് ഭീഷണിയിൽ വിദ്യാർത്ഥികളിലും അനിശ്ചിതത്വം

സ്വന്തം ലേഖകൻ

കൊച്ചി: കോവിഡ് ഭീഷണിയിൽ സ്‌കൂളുകൾ തുറക്കുന്നതും സംബന്ധിച്ചും അനിശ്ചിതത്വം. എസ് എസ് എൽ സി-പ്ലസ് ടു പരീക്ഷകൾ പൂർത്തിയായിട്ടില്ല. അതുകൊണ്ട് തന്നെ അടുത്ത അധ്യയന വർഷത്തേക്കുള്ള കോളേജ് പ്രവേശനവും പ്രതിസന്ധിയിലാകും. അതിനിടെ അടുത്ത അധ്യയനവർഷത്തിലേക്ക് കുട്ടികളുടെ പ്രവേശനത്തിന് ഓൺലൈൻസംവിധാനങ്ങളുമായി സ്‌കൂളുകൾ രംഗത്ത് എത്തിയിട്ടുണ്ട്. സാമൂഹികമാധ്യമങ്ങൾ വഴിയാണ് പ്രവേശനത്തിനു സൗകര്യമൊരുക്കുന്നത്.

സ്മാർട്ട് ഫോണുകൾവഴി പൂരിപ്പിക്കാവുന്ന ഫോമുകൾ തയ്യാറാക്കി അവയുടെ ലിങ്കുകളും ഫോൺനമ്പറുകളും ഉൾക്കൊള്ളിച്ചുള്ള പോസ്റ്റുകളാണ് വാട്സാപ്പ്, ഫേസ്‌ബുക്ക് എന്നിവയിലൂടെ നൽകുന്നത്. എയ്ഡഡ്, അൺഎയ്ഡഡ് സ്‌കൂളുകൾക്കു പുറമേ സർക്കാർസ്‌കൂളുകളും ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട്. എന്നാൽ, ഓൺലൈൻ പ്രവേശനസംവിധാനം സ്‌കൂളുകളിലേക്കുള്ള ഔദ്യോഗിക പ്രവേശനമായി കാണേണ്ടതില്ലെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. ഇതും ആളുകളിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.

അധ്യയനവർഷാരംഭത്തിന് അനുബന്ധമായേ പ്രവേശനം തുടങ്ങൂ. പ്രവേശനത്തിനുള്ള വിവരശേഖരണത്തിന്റെ ഭാഗമായി ഇതിനെ കണ്ടാൽമതി. മുൻവർഷങ്ങളിൽ സ്‌കൂളുകളിലോ വീടുകളിലെത്തിയോ സ്‌കൂളുകൾ സ്വയംനടത്തുന്ന ഈ വിവരശേഖരണം കൊറോണയുടെ പശ്ചാത്തലത്തിൽ ഓൺലൈൻ വഴിയാക്കിയെന്ന വ്യത്യാസമേ ഉള്ളൂവെന്നും അവർ അറിയിച്ചു. എന്ന് സ്‌കൂൾ തുറക്കാനാകുമെന്നതിൽ ആർക്കും ഒരു ഉറപ്പുമില്ല. കൊറോണ വൈറസ് പൂർണ്ണമായും കേരളത്തെ വിട്ടൊഴിയും വരെ നിയന്ത്രണങ്ങൾ തുടരുമെന്നാണ് സൂചന. അതിന് എത്രകാലം വരുമെന്ന് ആർക്കും ഉറപ്പില്ല.

സാധാരണ ജൂൺ മാസം ആദ്യ വാരമാണ് സ്‌കൂൾ തുറക്കുന്നത്. ഇതിന് ഇത്തവണ കഴിയുമോ എന്നതാണ് ഉയരുന്ന ചോദ്യം. എസ് എസ് എൽ സി പരീക്ഷാ പേപ്പർ പരിശോധന പോലും നടന്നിട്ടില്ല. കോവിഡ് ഭീഷണി ഒഴിഞ്ഞാൽ സർക്കാരിന്റെ പ്രഥമ പരിഗണന ഈ വിഷയത്തിനാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP