Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാലവർഷം ശക്തമായ മലയോര മേഖലയിലെ സ്‌കൂളുകൾക്ക് ബുധനാഴ്ച അവധി

കാലവർഷം ശക്തമായ മലയോര മേഖലയിലെ സ്‌കൂളുകൾക്ക് ബുധനാഴ്ച അവധി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട/കോട്ടയം: കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് തിരുവമ്പാടി, കോടഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ സ്‌കൂളുകൾക്ക് ജില്ലാ കളക്ടർ യു വി ജോസ് അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, എൽപി, യുപി, ഹൈസ്‌ക്കൂൾ, ഹയർ സെക്കണ്ടറി വിദ്യാലയങ്ങൾക്കാണ് അവധി.

കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന എല്ലാ സ്‌കൂളുകൾക്കും (കൈപ്പുഴ എസ്‌കെവി എൽപിഎസ്, പുന്നത്ര സെന്റ് ജോസഫ്‌സ് ഹൈസ്‌കൂൾ, അയർക്കുന്നം ജിഎൽപിഎസ്, മണർകാട് ജിയുപിഎസ്) കളക്ടർ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു.

കോട്ടയം താലൂക്കിലെ ആർപ്പൂക്കര, അയ്മനം, കുമരകം, തിരുവാർപ്പ് പഞ്ചായത്തുകളിലെ പ്രഫഷണൽ കോളജുകൾ ഒഴിച്ചുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും അവധി പ്രഖ്യാപിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP