Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്‌കൂൾ കലോൽസവത്തിൽ ലോകായുക്ത ഇടപെടേണ്ട: ഹൈക്കോടതി

സ്‌കൂൾ കലോൽസവത്തിൽ ലോകായുക്ത ഇടപെടേണ്ട: ഹൈക്കോടതി

കൊച്ചി: സംസ്ഥാന സ്‌കൂൾ കലോൽസവത്തിൽ ലോകായുക്ത ഉത്തരവുകളുമായി പങ്കെടുക്കുന്നതിന് ഹൈക്കോടതി വിലക്ക്. ലോകായുക്തയുടെ ഉത്തരവുകൾ പിൻവലിച്ച ഹൈക്കോടതി ഇത്തരത്തിൽ ഉത്തരവിറക്കാൻ ലോകായുക്തയ്ക്ക് അധികാരമില്ലെന്നും വ്യക്തമാക്കി.

കലോൽസവത്തിൽ പങ്കെടുക്കാനായി മൽസരാർഥികൾ ലോകായുക്തയിൽനിന്നു സമ്പാദിച്ച 52 ഉത്തരവുകൾ ഇതോടെ അസാധുവായി. ജില്ലാതല കലോൽസവത്തിൽ ഒന്നാമത് എത്താതിരുന്നവർക്കും സംസ്ഥാന കലോൽസവത്തിൽ പങ്കെടുക്കാൻ ലോകായുക്ത അനുമതി നൽകിയിരുന്നു.

അതേസമയം സംസ്ഥാന സ്‌കൂൾ കലോൽസവത്തിന് തൃശൂരിൽ അരങ്ങുണർന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻ കുമാർ തേക്കിൻകാട് മൈതാനിയിലെ പ്രധാനവേദിയിൽ പതാക ഉയർത്തി. ശനിയാഴ്ച രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നതോടെ കലാമാമാങ്കത്തിന് തുടക്കമാകും. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി കർശന വിജിലൻസ് മേൽനോട്ടത്തിലാണ് മേള.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP