Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരള സിലബസിനൊപ്പം മറ്റ് സിലബസുകളും ഇടകലർത്തി പഠിപ്പിച്ചു; ചില വിഷയങ്ങൾ പഠിപ്പിച്ചിരുന്നത് കേരള സിലബസിലെ പുസ്തകങ്ങൾ പാടേ ഒഴിവാക്കി; കുട്ടികൾക്ക് ഗുണമാകാൻ കേരളാ സിലബസലിനൊപ്പം സി.ബി.എസ്.ഇയും പഠിപ്പിച്ച പ്രഥമാധ്യാപികയ്ക്ക് സസ്‌പെൻഷൻ

കേരള സിലബസിനൊപ്പം മറ്റ് സിലബസുകളും ഇടകലർത്തി പഠിപ്പിച്ചു; ചില വിഷയങ്ങൾ പഠിപ്പിച്ചിരുന്നത് കേരള സിലബസിലെ പുസ്തകങ്ങൾ പാടേ ഒഴിവാക്കി; കുട്ടികൾക്ക് ഗുണമാകാൻ കേരളാ സിലബസലിനൊപ്പം സി.ബി.എസ്.ഇയും പഠിപ്പിച്ച പ്രഥമാധ്യാപികയ്ക്ക് സസ്‌പെൻഷൻ

സ്വന്തം ലേഖകൻ

കൊല്ലം: കേരള സിലബസിനൊപ്പം മറ്റ് സിലബസുകളും ഇടകലർത്തി പഠിപ്പിച്ച പ്രഥമാധ്യാപികയെ സസ്‌പെൻഡ് ചെയ്തു. പൊതുവിദ്യാഭ്യാസമേഖലയിലെ ആനുകൂല്യങ്ങൾ കൈപ്പറ്റി മറ്റു സിലബസുകൾ പഠിപ്പിച്ചുവന്ന കുണ്ടറ നെടുമ്പായിക്കുളം എം.എൻ.യു.പി. സ്‌കൂളിലെ ഹെഡ്‌മിസ്ട്രസ് ഏലമ്മയ്‌ക്കെതിരേയാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ നടപടിയെടുത്തത്.

കേരളാ സിലബസിനു പകരം സിബിഎസ്ഇ പോലുള്ള സിലബസിലെ പുസ്തകങ്ങളാണ് അദ്ധ്യാപിക പഠിപ്പിച്ചിരുന്നത്. ഒന്നുമുതൽ നാലുവരെയുള്ള ക്ലാസുകളിലാണ് കേരളാ സിബലബസിനു പകരം അദ്ധ്യാപിക മറ്റു സിലബസുകൾ പഠിപ്പിച്ചത്. കേരള സിലബസ് പഠിപ്പിക്കാതെ സി.ബി.എസ്.ഇ.പോലെയുള്ള സിലബസുകളിലെ പുസ്തകങ്ങൾ പഠിപ്പിക്കുന്നതായി നേരത്തേ പരാതി ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്‌കൂൾ അധികാരികൾക്ക് മുന്നറിയിപ്പും താക്കീതും നൽകിയിരുന്നതായി ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷീല പറഞ്ഞു.

എന്നാൽ തുടർന്നും പരാതികൾ സജീവമായതോടെജില്ലാ വിദ്യാഭ്യാസ ഓഫീസർ ബുധനാഴ്ച സ്‌കൂളിലെത്തി നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തി. കേരള സിലബസിലെയും മറ്റു സിലബസുകളിലെയും പുസ്തകങ്ങൾ ഇടകലർത്തി പഠിപ്പിക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. കുട്ടികൾക്ക് ഗുണം ചെയ്യാനാണ് ഇവർ ഇത്തരത്തിൽ മറ്റു സിലബസുകളും തിരികെ കയറ്റിയതെന്നാണ് കരുതുന്നത്.

കേരള സിലബസിലെ പുസ്തകങ്ങൾ പാടേ ഒഴിവാക്കിയാണ് ചില വിഷയങ്ങൾ പഠിപ്പിച്ചിരുന്നത്. വിദ്യാർത്ഥികളിൽനിന്ന് അനധികൃതമായി ഫീസ് ഈടാക്കുന്നതായി ആക്ഷേപം ഉണ്ടായിരുന്നെങ്കിലും ഇത് സ്ഥിരീകരിക്കാനായില്ലെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസർ പറഞ്ഞു. തെറ്റ് ആവർത്തിക്കില്ലെന്ന് മാനേജരും അദ്ധ്യാപകരും രേഖാമൂലം ഉറപ്പുനൽകിയതിനാൽ കൂടുതൽ നടപടികൾ ഒഴിവാക്കുന്നെന്നാണ് വിദ്യാഭ്യാസ അധികൃതരുടെ നിലപാട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP