Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

"ഹെൽമറ്റും സീറ്റ്‌ബെൽറ്റും ധരിച്ച് വാഹനത്തിൽ കടന്നുപോയവർക്ക് ഇന്നലെ മധുര ദിനം, അല്ലാത്തവർക്ക് ഉപദേശം" ഗതാഗത ബോധവൽക്കരണത്തിനായി വേറിട്ട വഴി തിരഞ്ഞെടുത്ത് വിദ്യാർത്ഥികൾ

മറുനാടൻ മലയാളി ബ്യൂറോ

എടൂർ: ടൗണിലൂടെ ഹെൽമറ്റും സീറ്റുബെൽറ്റും ധരിച്ച് നിയമം പാലിച്ച് വാഹനത്തിൽ കടന്നുപോയവർക്ക് ഇന്നലെ മധുര ദിനം. അല്ലാത്തവർക്ക് ഉപദേശം. എടൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ സ്‌കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഗതാഗത ബോധവൽക്കരണത്തിനായി വിദ്യാർത്ഥികൾ വേറിട്ട വഴി തിരഞ്ഞെടുത്തത്.

ഇന്നലെ എടൂർ ടൗണിലൂടെ കടന്നുപോയ വാഹനങ്ങൾ യൂണിഫോം ധാരികളായ സ്‌കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ കൈകാണിച്ചു നിർത്തിച്ചു. ശേഷം ഹെൽമറ്റും സീറ്റ് ബൽറ്റും ധരിച്ച് എത്തിയവരോട് നന്ദി പറഞ്ഞും ലഡു വിതരണം നടത്തിയുമായി കുട്ടികൾ ഗതാഗത ബോധവത്ക്കരണത്തിനായി വേറിട്ട കാഴ്ചയൊരുക്കിയത്. ഇതിന് സാക്ഷികളാകാൻ നാട്ടുകാരും ചേർന്നതോടെ ഗതാഗത ബോധവത്കരണം ഭംഗിയായി.

നിയമം പാലിക്കാതെ എത്തിയ വാഹനങ്ങളിലെ യാത്രക്കാരോട് റോഡ് നിയമങ്ങളെ കുറിച്ചുള്ള ഉപദേശവും നിയമങ്ങൾ പാലിക്കേണ്ടത് നമ്മുക്കും നമ്മുടെ കുടുംബത്തിനും സുരക്ഷിതവും സന്തുഷ്ടവുമായ ജീവിതം ഉറപ്പാക്കുന്നതിനു വേണ്ടിയാണെന്നും ദയവായി അംഗീകരിക്കണമെന്നും വിദ്യാർത്ഥികൾ വാഹനമോടിച്ചവരോട് അഭ്യർത്ഥിച്ചു.

ആറളം സിഐ കെ.സുധാകരനാണ് ഗതാഗത ബോധവത്ക്കരണം പരിപാടികൾ ഉദ്ഘാടനം ചെയ്തത്. എസ്ഐ ടോണി.ജെ.മറ്റം, പ്രിൻസിപ്പൽ എം ടി.ജെയിംസ്, സ്‌കൗട്ട് മാസ്റ്റർ മെവിൻ.പി.ജെയിംസ്, ഗൈഡ് ക്യാപ്റ്റൻ ടി.എ.സിൻസി, സ്‌കൗട്ട് ലീഡർ ആൽബർട്ട് ജെയിംസ്, ഗൈഡ് ലീഡർ അലീന അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP