Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

"ക്ലാസ് നടക്കുന്നതിനിടെ കുട്ടിയുടെ തലയിലേക്ക് ഫാൻ പൊട്ടി വീണു"; ആറ് സ്റ്റിച്ചുമായി ആറാം ക്ലാസുകാരൻ ആശുപത്രിയിൽ; സംഭവം വടവാതൂർ കേന്ദ്രീയ വിദ്യാലയത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം : കേന്ദ്രീയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുടെ തലയിലേക്ക് ഫാൻ പൊട്ടിവീണു. ക്ലാസ് നടക്കുന്നതിനിടെയാണ് കുട്ടിയുടെ തലയിലേക്ക് ഫാൻ പൊട്ടിവീണത്. സംഭവത്തിൽ കുട്ടിയുടെ തലയിൽ ആഴത്തിലുള്ള മുറിവുണ്ടായി കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

വടവാതൂർ റബർ ബോർഡ് കേന്ദ്രീയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയും പുതുപ്പള്ളി വെട്ടത്തുകവല സ്വദേശിയുമായ വിനോദിന്റെ മകൻ രോഹിത് വിനോദിന്റെ (11) തലയിലാണു ക്ലാസിലെ ഫാൻ പൊട്ടി വീണത്. സ്കൂൾ അധികൃതർ കുട്ടിയെ ഉടൻ തന്നെ മാങ്ങാനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ തലയിൽ 6 സ്റ്റിച്ചുകൾ ഉള്ളതായി ആശുപത്രി അധികൃതർ പറഞ്ഞു.

ഇന്നലെ ഉച്ചയോടെ 5എ ക്ലാസിലായിരുന്നു സംഭവം. ക്ലാസ് നടന്നുകൊണ്ടിരിക്കെ, ഫാനിന്റെ മോട്ടർ വരുന്ന ഭാഗത്തെ സ്‌ക്രൂ അഴിഞ്ഞ് ഫാൻ താഴേക്കു വീഴുകയായിരുന്നെന്ന് കുട്ടിയുടെ രക്ഷിതാക്കൾ പറഞ്ഞു. രോഹിത്തിനൊപ്പം ഇരുന്ന കുട്ടി അൽപം മുൻപ് എഴുന്നേറ്റ് അദ്ധ്യാപികയുടെ അടുത്തേക്കു പോയതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.

3 വർഷം മുൻപ് പണിത കെട്ടിടത്തിലെ ഫാനാണ് സാങ്കേതിക പ്രശ്നം മൂലം താഴെ വീണതെന്ന് പ്രഥമാധ്യാപകൻ പറഞ്ഞു. വിദ്യാർത്ഥിക്കൊപ്പം ആശുപത്രിയിൽ പോയിരുന്നു എന്നും കുട്ടി സുരക്ഷിതനാണെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് അദ്ധ്യാപകർ മടങ്ങിയതെന്നും രക്ഷിതാക്കൾ അറിയിച്ചു. തലയിൽ ഭാരം വീണതിനാൽ സിടി സ്കാൻ പരിശോധനയും നടത്തിയിരുന്നു. സംഭവത്തിൽ പരാതിയില്ലെന്നു മാതാപിതാക്കൾ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP