Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അദ്ധ്യാപക പാക്കേജ് ഹൈക്കോടതി സ്റ്റേ ചെയ്തു; സംസ്ഥാന സർക്കാറിന് കനത്ത തിരിച്ചടി; പാക്കേജ് നടപ്പാക്കാൻ സർക്കാർ സ്വീകരിച്ച മാനദണ്ഡങ്ങളിൽ ആശയക്കുഴപ്പമെന്ന് കോടതി

അദ്ധ്യാപക പാക്കേജ് ഹൈക്കോടതി സ്റ്റേ ചെയ്തു; സംസ്ഥാന സർക്കാറിന് കനത്ത തിരിച്ചടി; പാക്കേജ് നടപ്പാക്കാൻ സർക്കാർ സ്വീകരിച്ച മാനദണ്ഡങ്ങളിൽ ആശയക്കുഴപ്പമെന്ന് കോടതി

കൊച്ചി: സംസ്ഥാന സർക്കാറിന് കനത്ത തിരിച്ചടി നൽകി ഹൈക്കോടതി വിധി. സർക്കാറിന്റെ അദ്ധ്യാപക പാക്കേജ് ഹൈക്കോടതി സ്‌റ്റേ ചെയ്തതാണ് സർക്കാറിന് ക്ഷീണമായത്. പാക്കേജ് നടപ്പാക്കാൻ സർക്കാർ സ്വീകരിച്ച മാനദണ്ഡങ്ങളിൽ ആശയക്കുഴപ്പം. നിയമനം സംബന്ധിച്ച കേന്ദ്രനിയമവുമായി പാക്കേജ് പൊരുത്തപ്പെടുന്നില്ല. പാക്കേജിലെ ചില വ്യവസ്ഥകൾ ചോദ്യം ചെയ്തുകൊല്ലം മിയന്നൂർ എസ്.കെ.വി എൽപി സ്‌കൂൾ മാനേജർ നൽകിയ ഹർജിയിലാണ് നടപടി.

സ്‌കൂളിലെ വിദ്യാർത്ഥികളുടെ എണ്ണം പരിഗണിച്ച് അധികം അനുവദിക്കുന്ന ബാച്ചുകളിൽ അദ്ധ്യാപക വിദ്യാർത്ഥി അനുപാതം 1:45 ആയിരിക്കുമെന്ന അദ്ധ്യാപക പാക്കേജിലെ വ്യവസ്ഥ എൽപി വിഭാഗത്തിൽ 1:30, യുപി വിഭാഗത്തിൽ 1:35 എന്നിങ്ങനെ ആക്കണമെന്നാണ് ഹർജിക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്. ഇതോടൊപ്പം സ്‌കൂളുകളിൽ അധിക ബാച്ച് അനുവദിക്കുന്നതിന് ഉന്നതതല പരിശോധന നടത്തണമെന്ന വ്യവസ്ഥയും ഹർജിക്കാർ ചോദ്യം ചെയ്തിരുന്നു.

പാക്കേജിലെ വ്യവസ്ഥകൾ കേന്ദ്ര വിദ്യാഭ്യാസ നയവുമായി യോജിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്. പാക്കേജ് കൊണ്ടുവന്ന സർക്കാർ ഉത്തരവിൽ അപാകതയും ആശയക്കുഴപ്പവും ഉണ്ടെന്നും ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ നിരീക്ഷിച്ചു. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം നിഷ്‌കർഷിക്കുന്നത് 35 കുട്ടികൾക്ക് ഒരു അദ്ധ്യാപകൻ എന്നാണ്. എന്നാൽ, സർക്കാരിന്റെ പാക്കേജ് അനുസരിച്ച് 45 കുട്ടികൾക്ക് ഒരു അദ്ധ്യാപകൻ എന്നാണ്. ഇത് കേന്ദ്ര നിയമത്തിന് വിരുദ്ധമാണ്. മാത്രമല്ല പാക്കേജ് നടപ്പാക്കുന്നതിനായി സർക്കാർ കൊണ്ടു വന്ന മാനദണ്ഡങ്ങളും നിയമപ്രകാരമുള്ളതല്ലെന്നും കോടതി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP