Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്ഷേത്രത്തിലെ അന്നദാനത്തിനിടെ യുവാക്കളെ വെട്ടിവീഴ്‌ത്തി: മൂന്നംഗ എസ്ഡിപിഐ പ്രവർത്തകർ ഒളിവിൽ

ക്ഷേത്രത്തിലെ അന്നദാനത്തിനിടെ യുവാക്കളെ വെട്ടിവീഴ്‌ത്തി: മൂന്നംഗ എസ്ഡിപിഐ പ്രവർത്തകർ ഒളിവിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ക്ഷേത്രത്തിലെ അന്നദാനത്തിനിടെ അന്നദാനത്തിനിടെ മാരകായുധങ്ങളുമായി കാറിലെത്തിയ മൂന്നംഗ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1.15 ഓടെയായിരുന്നു ശാസ്താംകോട്ട പോരുവഴി ശാസ്താംനട ധർമ്മശാസ്താ ക്ഷേത്രത്തിലെ അന്നദാനത്തിനിടെയാണ് സംഭവം.

അമ്പലത്തുംഭാഗം സ്വദേശി അനന്ദു ഭവനിൽ അനിൽകുമാർ (40),മഞ്ജുഭവനിൽ മനു(35),ചിറയുടെ വടക്കതിൽ ജയപ്രകാശ് (40)എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.ഇവരെ ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.പോരുവഴി അമ്പലത്തുംഭാഗം കൈപ്പുഴ കുറ്റിവീട്ടിൽ അൻസിൽ, ഹസീനാ മൻസിലിൽ ഹാഷിം, അഞ്ചാലുംമൂട് അഷ്ടമുടി സ്വദേശിയായ യുവാവ് എന്നിവരെ പ്രതികളാക്കി ശൂരനാട് പൊലീസ് കേസ്സെടുത്തു.സംഭവത്തിനു ശേഷം ഇവർ ഒളിവിലാണ്.പ്രതികൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്നാണ് വിവരം.

മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി കഞ്ഞിസദ്യ നടക്കവേയായിരുന്നു സംഭവം. ക്ഷേത്ര മൈതാനിയിൽ അന്നദാനത്തിൽ പങ്കെടുത്തവരുടെ ഇടയിലേക്ക് മാരുതി സ്വിഫ്റ്റ് കാർ ഓടിച്ച് കയറ്റി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.പൊടിയും മണ്ണും ചപ്പുചവറ്റുകളും മറ്റും കഞ്ഞിയിലും കറിയിലും വീണതിനെതുടർന്ന് ഭക്തജനങ്ങൾ ഇതിനെ ചോദ്യം ചെയ്തു.

ഇതിൽ പ്രകോപിതരായ അക്രമികൾ വാഹനത്തിൽ കരുതിയിരുന്ന വടിവാൾ ഉപയോഗിച്ച് യുവാക്കളെ വെട്ടി വീഴ്‌ത്തുകയായിരുന്നു.അക്രമത്തിനു ശേഷം സംഘം കാറിൽ കയറി രക്ഷപ്പെടുകയും ചെയ്തു.മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ച് പൊലീസ് അക്രമികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അക്രമികൾ എത്തിയ കാർ കൊല്ലം അഷ്ടമുടി സ്വദേശിയുടേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.കൊട്ടാരക്കര ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.സംഭവത്തിൽ പ്രതിഷേധിച്ച് ഭക്തജന സമിതിയുടെ നേതൃത്വത്തിൽ ശാസ്താംനട ടൗണിൽ പ്രകടനം നടത്തി. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് പോരുവഴി പഞ്ചായത്തിൽ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ഹർത്താൽ ആചരിക്കുകയാണ്.രാവിലെ 6 മണിക്ക് തുടങ്ങി വൈകിട്ട് 6 വരെയാണ് ഹർത്താൽ.ഗതാഗതം,പത്രം, പാൽ, ആശുപത്രി എന്നിവയെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP