Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വ്യക്തികൾ തമ്മിലുള്ള സംഘർഷങ്ങൾ കൊലപാതകത്തിലേക്ക് നയിച്ചിട്ടുണ്ടാകാം; കുറ്റ്യാടി സംഭവത്തിന് പാർട്ടിയുമായി ബന്ധമില്ല; മുഖ്യമന്ത്രിയുടെ പ്രസ്താവന അദ്ദേഹത്തിന്റെ സ്ഥാനത്തിന് യോജിച്ചതല്ല: എസ്ഡിപിഐ കൊലപാത പരിശീലനം നൽകുന്ന സംഘടനയെന്ന പരാമർശത്തിനെതിരെ നസറുദീൻ എളമരം

വ്യക്തികൾ തമ്മിലുള്ള സംഘർഷങ്ങൾ കൊലപാതകത്തിലേക്ക് നയിച്ചിട്ടുണ്ടാകാം; കുറ്റ്യാടി സംഭവത്തിന് പാർട്ടിയുമായി ബന്ധമില്ല; മുഖ്യമന്ത്രിയുടെ പ്രസ്താവന അദ്ദേഹത്തിന്റെ സ്ഥാനത്തിന് യോജിച്ചതല്ല: എസ്ഡിപിഐ കൊലപാത പരിശീലനം നൽകുന്ന സംഘടനയെന്ന പരാമർശത്തിനെതിരെ നസറുദീൻ എളമരം

കോഴിക്കോട്: എസ്ഡിപിഐ കൊലപാത പരിശീലനം നൽകുന്ന സംഘടനയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ സംഘടന രംഗത്തെത്തി. മുഖ്യമന്ത്രി പറഞ്ഞത് വസ്തുതാ വിരുദ്ധമാണെന്ന് സംസ്ഥാന സമിതിയംഗം നസറുദീൻ എളമരം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പ്രസ്താവന അദ്ദേഹത്തിന്റെ സ്ഥാനത്തിന് യോജിച്ചതല്ല. കുറ്റ്യാടി സംഭവത്തിന് എസ്ഡിപിഐ എന്ന പാർട്ടിയുമായി ബന്ധമില്ലെന്നും നസറുദ്ദീൻ എളമരം പറഞ്ഞു.

പാർട്ടിയുമായി ബന്ധപ്പെട്ട ആളുകൾ കൊലപാതകത്തിൽ ഉൾപെട്ടിട്ടുണ്ടെങ്കിൽ നടപടി സ്വീകരിച്ചിട്ടുണ്ട്. വ്യക്തികൾ തമ്മിലുള്ള സംഘർഷങ്ങൾ ഇതിനുമുമ്പും കൊലപാതകത്തിലേക്ക് നയിച്ചിട്ടുണ്ട്. വസ്തുതകൾ വെളിച്ചെത്തു കൊണ്ടുവരുന്ന തരത്തിൽ അന്വേഷണം നടത്താനുള്ള ബാധ്യത ആഭ്യന്തര വകുപ്പിനാണുള്ളത്. മുഖ്യമന്ത്രി സ്ഥാനത്തിരുന്നു കൊണ്ടുള്ള ഇത്തരം പ്രസ്താവനകൾ ഖേദകരമാണെന്നും അത് തിരുത്തേണ്ടതുണ്ടെന്നും നസറുദീൻ എളമരം പറഞ്ഞു.

സഭയിൽ ഇല്ലാത്ത ഒരു പാർട്ടിയേക്കുറിച്ചാണ് മുഖ്യമന്ത്രിയുടെ പരാമർശം. സ്വാഭാവികമായിട്ടും അതിന്റെ മറുവശം ജനങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിക്കും. കേരളത്തിൽ ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടത്തിയവരാണ് ഇക്കാര്യം പറയുന്നത്. ഏത് ജീവനായാലും അത് വിലപ്പെട്ടതാണ്. സിപിഎമ്മുകാർ കൊലപാതകങ്ങൾ നടത്തുമ്പോൾ ന്യായീകരിക്കുകയും മറ്റുള്ളവരുടെ ഭാഗത്തു നിന്ന് അബദ്ധങ്ങൾ ഉണ്ടാകുമ്പോൾ അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതും മുഖ്യമന്ത്രിയുടെ പദവിക്ക് യോജിക്കുന്നതല്ല. സത്യപ്രതിജ്ഞ അനുസരിച്ച് വിവേചനവും മുൻവിധികളുമില്ലാതെ പ്രവർത്തിക്കേണ്ടത് മുഖ്യമന്ത്രിയുടെ ബാധ്യതയാണെന്നും നസറുദീൻ എളമരം വ്യക്തമാക്കി.

തങ്ങളുടെ നിലപാട് എല്ലാവർക്കും കൃത്യമായി അറിയാവുന്നതാണ്. എസ്.ഡി.പി.ഐ ഒരു വിധത്തിലുമുള്ള തീവ്രവാദ പ്രവർത്തനത്തിലും ഏർപ്പെട്ടതായി തെളിയിക്കാൻ ആർക്കും സാധിച്ചിട്ടില്ല. കൊലപാതകം നടത്തിയത് പാർട്ടി പ്രവർത്തകരാണ് എന്നതുകൊണ്ട് അവരെ ഒരിക്കലും ന്യായീകരിക്കില്ലെന്നും നസറുദീൻ എളമരം പറഞ്ഞു. കുറ്റ്യാടിയിൽ നടന്നത് രാഷ്ട്രീയ സംഘർഷമല്ല.

വ്യക്തികൾ തമ്മിലുള്ള സംഘർഷമാണ്. എസ്.ഡി.പി.ഐക്ക് സിപിഎമ്മിനോടോ കോൺഗ്രസിനോടോ, മുസ് ലിം ലീഗിനോടൊ മൃദുസമീപനമോ ശത്രുതയോ ഇല്ല. ബിജെപിക്ക് എതിരായിട്ട് ഞങ്ങൾക്ക് നിലപാടുണ്ട്. ബിജെപിയെ പരാജയപ്പെടുത്താൻ ഇവരെയെല്ലാം സഹായിച്ചിട്ടുമുണ്ടെന്നും നസറുദീൻ എളമരം കൂട്ടിച്ചേർത്തു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP