Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ ആക്രമണം; കൂത്തുപറമ്പിൽ എസ്.ഡി.പി.ഐ പ്രവർത്തകന് വെട്ടേറ്റു

കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ ആക്രമണം; കൂത്തുപറമ്പിൽ എസ്.ഡി.പി.ഐ പ്രവർത്തകന് വെട്ടേറ്റു

കൂത്തുപറമ്പ്: കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ ആക്രമണം. കൂത്തുപറമ്പ് ചിറ്റാരിപ്പറമ്പിൽ എസ്.ഡി.പി.ഐ പ്രവർത്തകന് വെട്ടേറ്റു. കണ്ണവം ലത്തീഫിയ്യ സ്‌കൂൾ വാൻ ഡ്രൈവറായ അയൂബിനാണ് വെട്ടേറ്റത്.

വൈകുന്നേരം നാലരയോടെയാണ് വെട്ടേറ്റത്. ആർ.എസ്.എസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. ഒരാഴ്ച മുമ്പ് കണ്ണവത്ത് വച്ച് അയൂബിന് നേരെ വധശ്രമം ഉണ്ടായിരുന്നു.

ഗുരുതരമായി പരിക്കേറ്റ അയൂബിനെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എസ്.ഐ കെ.വി. ഗണേശന്റെ നേതൃത്വത്തിൽ പൊലീസ് സംഘം ചിറ്റാരിപ്പറമ്പിൽ എത്തിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP