Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോക്‌സഭയിൽ എൽഡിഎഫ് തോൽക്കുന്നതിന് ന്യൂനപക്ഷങ്ങളുടെ തലയിൽ കയറുന്നത് എന്തിന്? ന്യൂനപക്ഷ ഏകീകരണത്തിന് എസ്ഡിപിഐ നേതൃത്വം നൽകി എന്ന് പറഞ്ഞാൽ സിപിഎം തോൽവിക്ക് ന്യായീകരണമാകുമോ; തീവ്രവാദ സംഘടനകളെ കൂട്ട് പിടിച്ചാണ് യുഡിഎഫ് ഫാഷിസത്തെ പ്രതിരോധിക്കുന്നതെന്ന് പറഞ്ഞ് എസ്ഡിപിഐയെ വലിച്ചിഴയക്കുന്നത് പ്രതിഷേധാർഹം; കോടിയേരി ശ്രമിക്കുന്നത് അണികളെ കലാപത്തിന് പ്രേരിപ്പിക്കാനെന്ന് അബ്ദുൽ മജീദ് ഫൈസി

ലോക്‌സഭയിൽ എൽഡിഎഫ് തോൽക്കുന്നതിന് ന്യൂനപക്ഷങ്ങളുടെ തലയിൽ കയറുന്നത് എന്തിന്? ന്യൂനപക്ഷ ഏകീകരണത്തിന് എസ്ഡിപിഐ നേതൃത്വം നൽകി എന്ന് പറഞ്ഞാൽ സിപിഎം തോൽവിക്ക് ന്യായീകരണമാകുമോ; തീവ്രവാദ സംഘടനകളെ കൂട്ട് പിടിച്ചാണ് യുഡിഎഫ് ഫാഷിസത്തെ പ്രതിരോധിക്കുന്നതെന്ന് പറഞ്ഞ് എസ്ഡിപിഐയെ വലിച്ചിഴയക്കുന്നത് പ്രതിഷേധാർഹം; കോടിയേരി ശ്രമിക്കുന്നത് അണികളെ കലാപത്തിന് പ്രേരിപ്പിക്കാനെന്ന് അബ്ദുൽ മജീദ് ഫൈസി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയ ഭീതി മൂലം കോടിയേരി അണികളെ കലാപത്തിന് പ്രേരിപ്പിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുൽ മജീദ് ഫൈസി. ഈ ആരോപണങ്ങളെല്ലാം വില കുറഞ്ഞ രാഷ്ട്രീയമാണ്. എൽഡിഎഫിനുണ്ടാകുന്ന തിരിച്ചടിയുടെ കാരണം എസ്ഡിപിഐയുടെ തലയിൽ കെട്ടിവെച്ച് സിപിഎമ്മിന് തലയൂരാനാകില്ല. തിരഞ്ഞെടുപ്പ് ഫലത്തോടനുബന്ധിച്ച് പാർട്ടി അണികളെ എസ്ഡിപിഐക്കെതിരെ തിരിച്ച് വിട്ട് സംഘർഷമുണ്ടാക്കാനാണ് കോടിയേരിയുടെ ശ്രമം.

എക്‌സിറ്റ് പോളുകളിൽ വിശ്വാസമില്ലെന്ന് പറയുന്ന കോടിയേരി തന്നെ വോട്ടെണ്ണുന്നതിന് മുമ്പേ യുഡിഎഫിന്റെ മുന്നേറ്റത്തിന് കാരണം വിശദീകരിക്കുന്നതിൽ വൈരുധ്യമുണ്ട്. കേരളത്തിലെന്നല്ല, ഇന്ത്യയിലെമ്പാടും ബിജെപിക്കെതിരെ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം നടന്നിട്ടുണ്ട്. അതിന്റെ കാരണം വളരെ വ്യക്തവുമാണ്. ബിജെപിയെ തടയാൻ ഫാഷിസ്റ്റ് വിരുദ്ധരായ വോട്ടർമാർ സിപിഎമ്മിനെ പരിഗണിക്കാനുള്ള എന്ത് ദേശീയ പ്രാധാന്യമാണ് സിപിഎമ്മിനുള്ളതെന്ന് കോടിയേരി വിശദീകരിക്കണം.

കേരളത്തിലെ ന്യൂനപക്ഷങ്ങൾ സിപിഎമ്മിനോട് അന്ധമായ വിരോധം വെച്ച് പുലർത്തുന്നവരല്ലെന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പോലും തെളിയിച്ചിട്ടുണ്ട്. അപ്പോൾ ഈ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ന്യൂനപക്ഷങ്ങൾ എൽഡിഎഫിനെതിരായ നിലപാടെടുത്തിട്ടുണ്ടെങ്കിൽ അതിന്റെ കാരണങ്ങൾ വിശകലനം ചെയ്യാനുള്ള സത്യസന്ധത കാണിക്കുന്നതിന് പകരം എസ്ഡിപിഐയെ കരിവാരിത്തേക്കാൻ ശ്രമിച്ചിട്ട് കാര്യമില്ല.

പിണറായി സർക്കാരിന്റെ ആയിരം ദിനങ്ങൾ ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങൾക്ക് സമ്മാനിച്ചത് നല്ല അനുഭവങ്ങളായിരുന്നില്ലെന്ന യാഥാർഥ്യം സിപിഎം തിരിച്ചറിയണം. എസ്ഡിപിഐയുടെ മേൽ വീണ്ടും വീണ്ടും തീവ്രവാദത്തിന്റെ ലേബലൊട്ടിച്ച് പ്രസ്താവനകൾക്ക് എരിവും പുളിയും നൽകാനും അണികളെ തെറ്റിദ്ധരിപ്പിക്കാനും സാധിച്ചേക്കാം.യാഥാർഥ്യങ്ങളുടെ നേരെ കണ്ണടച്ച് ഇരുട്ടാക്കുന്ന സമീപനമാണ് പശ്ചിമ ബംഗാളിലും ത്രിപുരയിലും സിപിഎം തൂത്തെറിയപ്പെടാൻ കാരണമായത്.

ബിജെപി വീണ്ടും ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുമെന്ന ആശങ്ക നിലനിൽക്കുമ്പോൾ എല്ലാവരെയും ഫാഷിസ്റ്റ് വിരുദ്ധ ചേരിയിൽ ഐക്യപ്പെടുത്തുന്നതിനു പകരം ഭിന്നിപ്പിക്കുകയും തമ്മിലടിപ്പിക്കുകയും ചെയ്യുന്ന നിലപാട് സിപിഎം നേതൃത്വം തിരുത്തണമെന്നും ഫൈസി ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP