Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോട്ടയം സിഎംഎസ് കോളേജിൽ ബീഫ് ഫെസ്റ്റ് നടത്താനുള്ള എസ്എഫ്‌ഐ ശ്രമം സംഘർഷത്തിൽ; പത്ത് വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ

കോട്ടയം സിഎംഎസ് കോളേജിൽ ബീഫ് ഫെസ്റ്റ് നടത്താനുള്ള എസ്എഫ്‌ഐ ശ്രമം സംഘർഷത്തിൽ; പത്ത് വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ

കോട്ടയം/ കോഴിക്കോട്: തൃശ്ശൂർ കേരള വർമ്മ കോളേജിൽ നടന്ന ബീഫ് ഫെസ്റ്റിനെ തുടർന്നുണ്ടായ വിവാദങ്ങൾ അടങ്ങും മുമ്പ് ബീഫ് ഫെസ്റ്റുമായി ബന്ധപ്പെട്ട വിവാദം കോട്ടയത്തും. കോട്ടയം സിഎംഎസ് കോളേജിൽ ബീഫ് ഫെസ്റ്റ് നടത്താനുള്ള എസ്എഫ്‌ഐ ശ്രമമാണ് സംഘർഷത്തിൽ കലാശിച്ചത്. സിഎംഎസ് കോളജിൽ ഉച്ചയോടെയാണ് സംഘർഷമുണ്ടായത്. ഇവിടെ ബീഫ് ഫെസ്റ്റ് നടത്താൻ എസ്.എഫ്‌ഐ പ്രവർത്തകർ തീരുമാനിച്ചെന്ന വിവരത്തെ തുടർന്ന് എത്തിയ പ്രിൻസിപ്പൽ റോയ് ജോയ് വിദ്യാർത്ഥികളെ തടയുകയായിരുന്നു. ബീഫ് ഫെസ്റ്റിവൽ നടത്താൻ സമ്മതിക്കില്ല എന്നായിരുന്നു പ്രിൻസിപ്പലിന്റെ നിലപാട്. ഇതിനെതിരെ വിദ്യാർത്ഥികൾ പ്രതിഷേധിച്ചതോടെ പ്രിൻസിപ്പൽ പൊലീസിനെ വിളിച്ചു.

തുടർന്ന്, കാമ്പസിലെത്തിയ പൊലീസും വിദ്യാർത്ഥികളുമായി സംഘർഷമുണ്ടായി. പൊലീസ് വിദ്യാർത്ഥികളെ തുരത്തിയ ശേഷം ബീഫ് ഫെസ്റ്റിനായി കൊണ്ടു വന്ന ബീഫ് കോളജ് കാമ്പസിൽ കളയുകയും ചെയ്തു. ഇതിനിടെ, വിദ്യാർത്ഥികൾ പ്രിൻസിപ്പലിനെ തള്ളിയതായും ആക്ഷേപമുയർന്നു.

വിദ്യാർത്ഥി സംഘടനയായ എബിവിപിയുമായി സംഘർഷമുണ്ടാകാൻ സാധ്യതയുള്ളതുകൊണ്ട് ഫെസ്റ്റിന് അനുമതി നൽകാൻ സാധിക്കില്ലെന്ന് പ്രിൻസിപ്പൽ അറിയിച്ചതാണ് വിദ്യാർത്ഥികളെ പ്രകോപിതരാക്കിയത്. അതേസമയം, കോളജിലെ എസ്എഫ്‌ഐ നേതാക്കൾ വിദ്യാർത്ഥികളെ നിർബന്ധിച്ചാണ് ഫെസ്റ്റിവലിൽ പങ്കെടുപ്പിക്കാൻ കൊണ്ടുവന്നതെന്നും പുറത്തുനിന്നുള്ള മുൻ വിദ്യാർത്ഥികളും സംഘത്തിലുണ്ടായിരുന്നുവെന്നും പ്രിൻസിപ്പൽ ആരോപിച്ചു.

അതിനിടെ വടകരയിലെ എസ്എൻ കോളേജിലും ബീഫ് ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് സംഘർമുണ്ടായി. ഇവിടെ എസ്എഫ്‌ഐ നടത്തിയ ബീഫ് ഫെസ്റ്റിവൽ എബിവിപി അലങ്കോലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇരു വിഭാഗം വിദ്യാർത്ഥികളും തമ്മിൽ ഉന്തും തള്ളും നടന്നു. പൊലീസ് എത്തിയശേഷമാണ് ഇവിടെ സംഘർഷത്തിന് അയവു വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP