Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പെരിയ ഇരട്ടക്കൊലപാതകത്തിന് പിന്നാലെ മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ; വൻ സന്നാഹമൊരുക്കുന്നത് സുരക്ഷാ ഭീഷണി നിലനിൽക്കുന്നതിനാൽ; മാധ്യമങ്ങൾക്ക് പോലും ദൂരം കൽപ്പിച്ച് ബാരിക്കേഡുകളും; മുഖ്യമന്ത്രി കടന്നു പോകുന്നതിനാൽ തൃശ്ശൂരിൽ യൂത്ത് കോൺഗ്രസ് പരിപാടിക്ക് അനുമതി നൽകിയത് ഏറെ നേരത്തെ പ്രതിഷേധത്തിന് ശേഷം

പെരിയ ഇരട്ടക്കൊലപാതകത്തിന് പിന്നാലെ മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ; വൻ സന്നാഹമൊരുക്കുന്നത് സുരക്ഷാ ഭീഷണി നിലനിൽക്കുന്നതിനാൽ; മാധ്യമങ്ങൾക്ക് പോലും ദൂരം കൽപ്പിച്ച് ബാരിക്കേഡുകളും; മുഖ്യമന്ത്രി കടന്നു പോകുന്നതിനാൽ തൃശ്ശൂരിൽ യൂത്ത് കോൺഗ്രസ് പരിപാടിക്ക് അനുമതി നൽകിയത് ഏറെ നേരത്തെ പ്രതിഷേധത്തിന് ശേഷം

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: മുഖ്യമന്ത്രിക്ക് പെരിയ ഇരട്ടക്കൊലക്കുശേഷം സംസ്ഥാനത്ത് കനത്ത പൊലീസ് കാവൽ. മുഖ്യമന്ത്രിയുടെ വാർത്ത റിപ്പോർട്ട് ചെയ്യാനെത്തുന്ന മാധ്യമങ്ങൾക്കും വേദികളുടെ പരിസരത്തേക്ക് പ്രവേശനം നിഷേധിച്ചുകൊണ്ട് ബാരിക്കേഡുകൾ സ്ഥാപിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ പരിപാടികൾ ആസൂത്രണം ചെയ്യുന്നത്.മുഖ്യമന്ത്രിയുടെ സുരക്ഷാ ഭീഷണി നിലനിൽക്കുന്നതുകൊണ്ടാണ് പെരിയ ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട ഇരകളുടെ കുടുംബത്തെ മുഖ്യമന്ത്രി സന്ദർശിക്കാത്തതെന്നും പാർട്ടി വൃത്തങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം മുഖ്യമന്ത്രിക്കുവേണ്ടി ഇരകളെ സന്ദർശിക്കാനെത്തിയ പാർട്ടി സഖാക്കൾക്ക് കനത്ത തിരിച്ചടിയാണ് ഇന്നലെ പെരിയയിലെ അമ്മമാരും സ്ത്രീകളും നൽകിയത്.

കഴിഞ്ഞദിവസം പാലക്കാട് ജില്ലയിൽ കഞ്ചിക്കോടും മണ്ണാർക്കാടും നടത്തിയ രണ്ടു പരിപാടികളിലും മുഖ്യമന്ത്രിയുടെ വേദിക്കരികെ മാധ്യമങ്ങളെ തടഞ്ഞുനിർത്തുന്നതരത്തിലുള്ള ബാരിക്കേഡുകൾ ഉയർത്തിയിരുന്നു.അതേസമയം പ്രാദേശിക പത്ര-മാധ്യമങ്ങളെ വിശ്വാസമില്ലാത്ത ഇടതുപക്ഷ സംഘാടകർ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ഏറെ പ്രശസ്തരല്ലാത്ത മാധ്യമ പ്രവർത്തകരെ പാലക്കാട്ടേക്ക് ഇറക്കുമതി ചെയ്തതായും അറിയുന്നു. ഇവർക്കുള്ള യാത്രാചെലവുകളും മറ്റും സർക്കാർ വഹിച്ചതായി അഭ്യൂഹങ്ങളും നിലനിൽക്കുന്നുണ്ട്.

ഇതര സംസ്ഥാന തൊഴിലാളികൾക്ക് പാർപ്പിടം ഉറപ്പുവരുത്തുന്ന പദ്ധതിയായ അപ്ന ഘർ ചടങ്ങിൽ നിലവിളക്ക് കൊളുത്താൻ മുഖ്യമന്ത്രിക്ക് കാവലാളായി പഴയ സമര ഭടൻ വി എസ്. അച്ചുതാനന്ദനും കഞ്ചിക്കോട് ഉണ്ടായിരുന്നുവെന്നത് ശ്രദ്ധേയമായിരുന്നു. ഓരോ തെരഞ്ഞെടുപ്പുകാലം വരുമ്പോഴും വീയെസ്സിനെ എത്തിക്കുന്നതിന്റെ ഉത്ഘാടന കർമ്മം കൂടിയായിരുന്നു പാലക്കാട്ടെ പരിപാടികൾ എന്നും ജനങ്ങൾ സാക്ഷ്യം പറയുന്നുണ്ട്.

മുഖ്യമന്ത്രി തൃശൂരിലൂടെ കടന്നുപോകുന്നുവെന്ന ഒറ്റക്കാരണത്താൽ തൃശൂരിൽ യൂത്ത് കോൺഗ്രസുകാർ സംഘടിപ്പിച്ച പരിപാടി പോലും നടത്താൻ പൊലീസ് ആദ്യം സമ്മതിച്ചില്ല. പിന്നീട് ശക്തമായ പൊലീസ് കാവലിലാണ് തൃശൂരിൽ യൂത്ത് കോൺഗ്രസുകാർ പരിപാടി നടത്തിയത്.

കേരള സാഹിത്യ അക്കാദമിക്കും മുഖ്യമന്ത്രിക്കും വാഴപ്പിണ്ടി സമ്മാനിച്ച ഓരോ യൂത്ത് കോൺഗ്രസുകാരുടെയും നീക്കങ്ങൾ അതീവ ജാഗ്രതയോടെ പൊലീസ് നിരീക്ഷിച്ചതായും വാർത്തയുണ്ട്. മുഖ്യമന്ത്രിക്ക് വാഴപ്പിണ്ടി അയക്കുന്നതിൽനിന്ന് തപ്പാൽ വകുപ്പിനെ വിലക്കിയതിനെത്തുടർന്ന് സ്വകാര്യ കുറിയർ സംവിധാനം വഴിയാണ് ഇന്നലെ യൂത്ത് കോൺഗ്രസുകാർ മുഖ്യമന്ത്രിക്ക് വാഴപ്പിണ്ടി അയച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP