Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വാശ്രയ മെഡിക്കൽ ഫീസ്;വർദ്ധനയ്‌ക്കെതിരെ വിദ്യാർത്ഥി സംഘടനകൾ; വർദ്ധിപ്പിക്കാൻ മാനേജ്‌മെന്റുകളും

സ്വാശ്രയ മെഡിക്കൽ ഫീസ്;വർദ്ധനയ്‌ക്കെതിരെ വിദ്യാർത്ഥി സംഘടനകൾ; വർദ്ധിപ്പിക്കാൻ മാനേജ്‌മെന്റുകളും

 തിരുവനന്തപുരം : സ്വാശ്രയ മെഡിക്കൽ കോളേജിലെ എം ബി ബി എസ് കോഴ്‌സിലേക്കുള്ള ഫീസ് വർധന അംഗീകരിക്കില്ലെന്ന് എഐഎസ്എഫ്. ഇടതു സർക്കാരിന്റെ പ്രഖ്യാപിത നയങ്ങളിൽ നിന്നുള്ള വ്യതിചലനമാണ് ഇതെന്നും എഐഎസ്എഫ് കുറ്റപ്പെടുത്തി.തീരുമാനം അംഗീകരിക്കാനാവില്ലെന്ന് എസ് എഫ് ഐയും വ്യക്തമാക്കി.

അതിനിടെ തീരുമാനം അംഗീകരിക്കില്ലെന്നും ഫീസ് എട്ടുലക്ഷമാക്കി ഉയർത്തണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് സ്വാശ്രയ മെഡിക്കൽ കോളേജ് മാനേജ്‌മെന്റുകളുടെ തീരുമാനം.സ്വാശ്രയ എംബിബിഎസ് കോഴ്സിന്റെ 85 ശതമാനം സീറ്റുകളിൽ 5.5 ലക്ഷവും എൻആർഐ സീറ്റിൽ 20 ലക്ഷവുമായി ഫീസ് നിശ്ചയിച്ചതിനെതിരെയാണ് വിദ്യാർത്ഥി സംഘടനകളും മാനേജ്‌മെന്റ് അസോസിയേഷനും ഒരേ പോലെ രംഗത്തെത്തിയിരിക്കുന്നത്.

സർക്കാരിന്റെ ഫീസ് നിർണയ കമ്മിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. എല്ലാ സ്വാശ്രയ കോളജുകളിലും ഒരേ ഫീസാണ് നിശ്ചയിച്ചിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP