Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സെൽഫിയെടുക്കുന്നതിനിടെ രണ്ടാംനിലയിൽ നിന്നു വീണ് വിദ്യാർത്ഥിനി ഗുരുതരാവസ്ഥയിൽ; സംഭവം തളിപ്പറമ്പ് സർസയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ; ക്രിസ്മസ് ആഘോഷങ്ങൾക്കുശേഷം കൂട്ടുകാർക്കൊപ്പം ചിത്രമെടുക്കുന്നതിനിടെ അപകടം

സെൽഫിയെടുക്കുന്നതിനിടെ രണ്ടാംനിലയിൽ നിന്നു വീണ് വിദ്യാർത്ഥിനി ഗുരുതരാവസ്ഥയിൽ; സംഭവം തളിപ്പറമ്പ് സർസയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ; ക്രിസ്മസ് ആഘോഷങ്ങൾക്കുശേഷം കൂട്ടുകാർക്കൊപ്പം ചിത്രമെടുക്കുന്നതിനിടെ അപകടം

തളിപ്പറമ്പ്: സെൽഫി ഭ്രമം വീണ്ടുമൊരു അപകടം കൂടെ. ക്രിസ്മസ് ആഘോഷങ്ങൾക്കുശേഷം കൂട്ടുകാർക്കൊപ്പം മൊബൈലിൽ സെൽഫിയെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ചിത്രമെടുക്കുന്നതിനിടെ കോളജിന്റെ രണ്ടാംനിലയിൽ നിന്നു വീഴുകയായിരുന്നു.

തളിപ്പറമ്ബ് സർസയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിലെ അവസാനവർഷ ബിരുദ വിദ്യാർത്ഥിനിയായ ഫാത്തിമത്തുൽ നൂരിയയ്ക്കാണു (20) പരിക്കേറ്റത്. ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. ഉടൻ പരിയാരം മെഡിക്കൽ കോളജിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കി. ന്യൂറോ വിഭാഗം തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ഫാത്തിമത്തുൽ നൂരിയയുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP