Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പതിനൊന്നു മാസത്തിന് ശേഷം ടി പി സെൻകുമാർ വീണ്ടും സംസ്ഥാനത്തെ പൊലീസ് മേധാവിയായി; വഴുതക്കാട്ടെ പൊലീസ് ആസ്ഥാനത്ത് സെൻകുമാറിന് ലോക്‌നാഥ് ബെഹ്‌റ അധികാര ദണ്ഡ് കൈമാറി; നീക്കം ചെയ്ത ഡിജിപി അധികാരത്തോടെ തിരിച്ചുവരുന്നത് ചരിത്രത്തിലാദ്യം; സർക്കാരിനും ജനങ്ങൾക്കും നല്ലതു ചെയ്യുമെന്ന് പ്രഖ്യാപനം

പതിനൊന്നു മാസത്തിന് ശേഷം ടി പി സെൻകുമാർ വീണ്ടും സംസ്ഥാനത്തെ പൊലീസ് മേധാവിയായി; വഴുതക്കാട്ടെ പൊലീസ് ആസ്ഥാനത്ത് സെൻകുമാറിന് ലോക്‌നാഥ് ബെഹ്‌റ അധികാര ദണ്ഡ് കൈമാറി; നീക്കം ചെയ്ത ഡിജിപി അധികാരത്തോടെ തിരിച്ചുവരുന്നത് ചരിത്രത്തിലാദ്യം; സർക്കാരിനും ജനങ്ങൾക്കും നല്ലതു ചെയ്യുമെന്ന് പ്രഖ്യാപനം

തിരുവനന്തപുരം: ടി.പി. സെൻകുമാർ സംസ്ഥാന പൊലിസ് മേധാവിയായി ചുമതലയേറ്റു. വൈകിട്ട് 4.30ന് തിരുവനന്തപുരം വഴുതക്കാട്ടെ പൊലീസ് ആസ്ഥാനത്ത് യൂണിഫോണിലെത്തിയ അദ്ദേഹം പരേഡ് ഗ്രൗണ്ടിൽ ഗാർഡ് ഓഫ് ഓണൽ സ്വീകരിച്ചു. തുടർന്ന് ഡിജപിയുടെ ഔദ്യോഗിക ഓഫീസിലെത്തി. സ്ഥാനമൊഴിയുന്ന ഡിജിപി ലോക്‌നാഥ് ബഹ്‌റ അധികാര ബാറ്റൺ സെൻകുമാറിനു കൈമാറി. മറ്റൊരു ഡിജിപി ആയ ഋഷിരാജ് സിംഗും ചരിത്ര മുഹൂർത്തത്തിനു സാക്ഷ്യംവഹിക്കാനെത്തി.

 

പതിനൊന്നു മാസത്തിനുശേഷമാണ് സെൻകുമാർ ഡിജിപി ആസ്ഥാനത്തു മടങ്ങിയെത്തുന്നത്. നീക്കം ചെയ്ത ഡിജിപി അധികാരത്തോടെ തിരിച്ചുവരുന്നത് ചരിത്രത്തിലാദ്യാണ്. അധികമായ സന്തോഷമില്ലെന്ന് ടി.പി. സെൻകുമാർ പൊലീസ് ആസ്ഥാനത്തേക്ക് പോകുന്നതിന് മുൻപ് പ്രതികരിച്ചു.

ഡിജിപിയുടെ മുറിയിൽ ലോക്‌നാഥ് ബഹ്‌റ സെൻകുമാറിനെ കാത്തിരുന്നു. സെൻകുമാർ മേശയുടെ വശത്തായും ഇരുന്നു. സുപ്രധാന മുഹൂർത്തത്തിനു സാക്ഷ്യം വഹിക്കാൻ പൊലീസ് മോധവികളും മാധ്യമപ്രവർത്തകരും ചുറ്റും. തുടർന്ന് ബഹ്‌റ എഴുന്നേറ്റുനിന്ന് തലയിൽ തൊപ്പിവച്ച് സെൻകുമാറിനെ സല്യൂട്ട് ചെയ്തു. തുടർന്ന് ഇരുവരും തമ്മിൽ ഹസ്തദാനം. ബഹ്‌റ എഴുന്നേറ്റു മാറിയ കസേരിയിൽ സെൻകുമാർ ഇരുന്നതോടെ അധികാര കൈമാറ്റം പൂർണമായി.

തുടർന്ന് മാധ്യമപ്രവർത്തകരെ കണ്ട സെൻകുമാർ സർക്കാരിനും ജനങ്ങൾക്കും നല്ലതു ചെയ്യുമെന്നു പറഞ്ഞു. സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ നടപടി എടുക്കും. സർക്കാരുമായി ഏറ്റുമുട്ടൽ പ്രതീക്ഷിക്കുന്നില്ല. ഡിവൈഎസ്‌പിമാരെ മാറ്റാൻ സർക്കാരിനുണ്ട്. നിയമപ്രശ്‌നങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരള പൊലീസിൽ താനാണു സീനിയർ. മുഖ്യമന്ത്രിയുടെ അനുമതിയോടെയാണു ചുമതലയേറ്റത്. പൊലീസിന് ഉപദേഷ്ടാവില്ല. രമൺശ്രീ വാസ്തവ മുഖ്യമന്ത്രിയെ ഉപദേശിക്കട്ടെ. മുഖ്യമന്ത്രിയുടെ സൗകര്യം നോക്കി അദ്ദേഹത്തെ കാണും. മുഖ്യമന്ത്രിയുടെ അനുമതിയോടെയാണു ചുമതലയേറ്റത്. റോഡപടകങ്ങൾ കുറയ്ക്കാൻ നടപടി എടുക്കും. ചീഫ് സെക്രട്ടറിയുമായുള്ള പ്രശ്‌നത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരമായി പ്രശ്‌നം എങ്ങനെ പരിഹരിക്കണമെന്ന് നിങ്ങൾ തന്നെ പറയൂ എന്നും സെൻകുമാർ കൂട്ടിച്ചേർത്തു.

ലോക്‌നാഥ് ബെഹ്‌റ വിജിലൻസ് ഡയറക്ടറായി ചുമതലയേൽക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. എന്നാൽ, ഇക്കാര്യത്തിൽ ഉത്തരവൊന്നും പുറത്തിറങ്ങിയിട്ടില്ല. സെൻകുമാറിനെ പൊലീസ് മേധാവിയായി നിയമിച്ചുള്ള ഉത്തരവ് പൊതുഭരണ വകുപ്പ് പുറത്തിറക്കിയിരുന്നു. ദൂതൻ മുഖേന ഉത്തരവ് സെൻകുമാറിന് ഉടൻ കൈമാറുകയും ചെയ്തു.

നിയമന ഉത്തരവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഒപ്പിട്ടിരുന്നു. വൈകുന്നേരത്തോടെ കോടതിവിധിയുടെ പകർപ്പു ലഭിച്ചപ്പോൾ അതുൾപ്പെടെ ചീഫ് സെക്രട്ടറി നളിനി നെറ്റോ ഫയൽ മുഖ്യമന്ത്രിക്കു കൈമാറി. ഉത്തരവ് ഇന്നലെത്തന്നെ വേണമെന്നു സി.പി.എം സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രിയോടു പറഞ്ഞിരുന്നു. തുടർന്നാണു മുഖ്യമന്ത്രി ഒപ്പിട്ടത്. തുടർന്ന് ഫയൽ ഇന്നു രാവിലെ ചീഫ് സെക്രട്ടറിയുടെ ഓഫിസിൽ എത്തി. പിന്നീട് പൊതുഭരണ വകുപ്പിലെത്തുകയും ഉത്തരവ് പുറത്തിറക്കുകയുമായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP