Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒടുവിൽ പ്രളയ ദുരിതം മറികടക്കാൻ പ്രത്യേക അക്കൗണ്ട് തുറന്ന് കേരളം; ആദായ നികുതി ഇളവ് ഉറപ്പായി കഴിഞ്ഞാൽ എല്ലാ ഇടപാടുകളും അങ്ങോട്ട് മാറ്റും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ സംശയം പ്രഖ്യാപിച്ചവർക്ക് ഉടനടി പരിഹാരം നിർദ്ദേശിച്ച് സർക്കാർ

ഒടുവിൽ പ്രളയ ദുരിതം മറികടക്കാൻ പ്രത്യേക അക്കൗണ്ട് തുറന്ന് കേരളം; ആദായ നികുതി ഇളവ് ഉറപ്പായി കഴിഞ്ഞാൽ എല്ലാ ഇടപാടുകളും അങ്ങോട്ട് മാറ്റും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ സംശയം പ്രഖ്യാപിച്ചവർക്ക് ഉടനടി പരിഹാരം നിർദ്ദേശിച്ച് സർക്കാർ

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ സംഭാവനകൾ കൈകാര്യം ചെയ്യാൻ സർക്കാർ പ്രത്യേക പ്രളയ ദുരിതാശ്വാസ നിധി തുടങ്ങി. തിരുവനന്തപുരം ജില്ലാ ട്രഷറിയിലാണ് അക്കൗണ്ട് ആരംഭിച്ചത്. ഇതോടെ പ്രളയ ദുരിതാശ്വാസത്തിനു മാത്രമായി എത്ര തുക സർക്കാരിനു ലഭിച്ചെന്നും അവ ഏതൊക്കെ മാർഗത്തിൽ ചെലവിട്ടെന്നും അറിയാനാകും. നേരത്തെ ഇതു സംബന്ധിച്ച് ഏറെ വിവാദങ്ങൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇപ്പോൾ എത്തുന്ന സംഭാവനകൾ ഇനം നോക്കാതെ ചികിൽസാ സഹായം അടക്കമുള്ള പലതരം ദുരിതാശ്വാസങ്ങൾക്കായി ചെലവിടുന്ന രീതിക്ക് ഇതോടെ മാറ്റം വരും. പ്രത്യേക അക്കൗണ്ട് തുടങ്ങി കൂടെയെന്ന ചോദ്യം ഹൈക്കോടതിയും ഉയർത്തി. എസ്‌ബിഐ സിറ്റി ശാഖയിലെ സിഎംഡിആർഎഫ് അക്കൗണ്ടിലാണ് ഇപ്പോൾ സംഭാവനകൾ അധികവും എത്തുന്നത്. മറ്റു ബാങ്കുകളിലും സമാന അക്കൗണ്ടുകളുണ്ട്. എന്നാൽ പ്രളയത്തിനു മുൻപും ഈ അക്കൗണ്ടിലേക്കു സംഭാവനകൾ എത്തിയിരുന്നു.

വിവാദങ്ങളും വിമർശനങ്ങളും കണക്കിലെടുത്താണ് ധന സെക്രട്ടറിയുടെ പേരിൽ ട്രഷറിയിൽ പ്രത്യേക പലിശരഹിത സേവിങ്‌സ് അക്കൗണ്ട് ആരംഭിക്കാൻ നിർദേശിച്ച് ഇന്നലെ ധനവകുപ്പ് ഉത്തരവിറക്കിയത്. എസ്‌ബിഐയിലും മറ്റു ബാങ്കുകളിലെ അക്കൗണ്ടുകളിലും പ്രളയ ദുരിതാശ്വാസ സംഭാവനയായി എത്തുന്ന പണവും ഈ ട്രഷറി അക്കൗണ്ടിലേക്കു മാറ്റും. അക്കൗണ്ട് ധന സെക്രട്ടറിയുടെ പേരിലാണെങ്കിലും ചെലവിടാനുള്ള അവകാശം റവന്യു വകുപ്പിനാണ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകുന്ന സംഭാവനകൾക്ക് ആദായനികുതി ഇളവ് ലഭിക്കും. എന്നാൽ, ഈ ഇളവ് പുതിയ ഫണ്ടിനു ബാധകമാക്കാൻ സമയമെടുക്കുമെന്നും അതു ജനങ്ങളെ സംഭാവന നൽകുന്നതിൽനിന്നു പിന്തിരിപ്പിക്കുമെന്നും സർക്കാർ വിശദീകരിച്ചു. ഓഗസ്റ്റ് ഒൻപതു മുതൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ലഭിച്ച സംഭാവനകൾ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു മാത്രമേ ഉപയോഗിക്കൂ എന്ന് അഡ്വക്കറ്റ് ജനറൽ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ലഭിക്കുന്ന സംഭാവനയും അതിൽനിന്നു ചെലവിടുന്ന തുകയും പൊതുജനങ്ങൾക്കു പരിശോധിക്കാൻ സാധിക്കും. അതിനാൽ, പൂർണ സുതാര്യത ഉറപ്പാക്കാമെന്നും അറിയിച്ചു. എ.എ.ഷിബി സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP