Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സീരിയൽ കാണുന്നതിനിടെ മദ്യപിച്ചെത്തിയ ഭർത്താവ് ഭക്ഷണം ചോദിച്ചെത്തി; ശ്രദ്ധിക്കാതെ വീണ്ടും ടി വി കണ്ട് ഭാര്യ; വാക്കേറ്റം കയ്യാങ്കളിയിൽ എത്തിയപ്പോൾ ഭർത്താവിനെ ഭാര്യ വെട്ടിവീഴ്‌ത്തി ഭാര്യ; കോട്ടയത്തെ കുമരകത്ത് നടന്ന സംഭവത്തിൽ ഭാര്യയെ കസ്റ്റഡിയിൽ എടുത്ത് പൊലീസ്

സീരിയൽ കാണുന്നതിനിടെ മദ്യപിച്ചെത്തിയ ഭർത്താവ് ഭക്ഷണം ചോദിച്ചെത്തി; ശ്രദ്ധിക്കാതെ വീണ്ടും ടി വി കണ്ട് ഭാര്യ; വാക്കേറ്റം കയ്യാങ്കളിയിൽ എത്തിയപ്പോൾ ഭർത്താവിനെ ഭാര്യ വെട്ടിവീഴ്‌ത്തി ഭാര്യ; കോട്ടയത്തെ കുമരകത്ത് നടന്ന സംഭവത്തിൽ ഭാര്യയെ കസ്റ്റഡിയിൽ എടുത്ത് പൊലീസ്

സ്വന്തം ലേഖകൻ

കോട്ടയം: സീരിയൽ കാണുന്നതിനിടെ ഭക്ഷണം ചോദിച്ചെത്തിയ ഭർത്താവിനെ ഭാര്യ വെട്ടിവീഴ്‌ത്തി. കോട്ടയം ജില്ലയിലെ കുമരകത്താണ് സംഭവം. മണർകാട് സ്വദേശി അഭിലാഷിനാണ് വെട്ടേറ്റത്. ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഭാര്യ സീരിയൽ കാണുന്നതിനിടെ മദ്യപിച്ച് എത്തിയ അഭിലാഷ് ഭക്ഷണം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഭാര്യ ഇയാളെ ശ്രദ്ധിക്കാതെ ടിവി കാണുകയായിരുന്നു. ഒടുവിൽ അഭിലാഷ് ഭാര്യയോടെ കയർക്കുകയും വാക്കേറ്റം കയ്യാങ്കളിയിൽ കലാശിക്കുകയുമായിരുന്നു.

ഭാര്യയുടെ മാതാപിതാക്കൾ കൂടി വഴക്കിൽ ഇടപെട്ടതോടെ കുട്ടത്തല്ലായി. ഇതിനിടെ കത്തി കയ്യിൽ കിട്ടിയ ഭാര്യ അഭിലാഷിനെ വെട്ടുകയായിരുന്നു. സംഭവത്തെ തുടർന്ന് ഭാര്യയേയും ഭാര്യയുടെ മാതാപിതാക്കളെയും കുമരകം പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. അഭിലാഷ് മദ്യപിച്ചെത്തി സ്ഥിരമായി വഴക്കുണ്ടാക്കുന്ന ആളാണെന്ന് പൊലീസ് അറിയിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP