Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എആർ ക്യാമ്പിലെ പൊലീസുകാരൻ കുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഏഴ് പൊലീസുകാരും കീഴടങ്ങിയത് മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ; എൻ. റഫീഖ്, എം. മുഹമ്മദ് ആസാദ്, എസ്. ശ്രീജിത്ത്, കെ. വൈശാഖ്, വി. ജയേഷ്, കെ.സി. മഹേഷ്, പ്രതാപൻ എന്നിവർ കീഴടങ്ങിയത് ക്രൈംബ്രാഞ്ച് എസ്‌പിക്ക് മുന്നിൽ

എആർ ക്യാമ്പിലെ പൊലീസുകാരൻ കുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഏഴ് പൊലീസുകാരും കീഴടങ്ങിയത് മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ; എൻ. റഫീഖ്, എം. മുഹമ്മദ് ആസാദ്, എസ്. ശ്രീജിത്ത്, കെ. വൈശാഖ്, വി. ജയേഷ്, കെ.സി. മഹേഷ്, പ്രതാപൻ എന്നിവർ കീഴടങ്ങിയത് ക്രൈംബ്രാഞ്ച് എസ്‌പിക്ക് മുന്നിൽ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: കല്ലേക്കാട് എആർ ക്യാമ്പിലെ പൊലീസുകാരൻ കുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഏഴ് പൊലീസുകാർ കീഴടങ്ങി. മുൻകൂർ ജാമ്യം നിരസിക്കപ്പെട്ടതിനെ തുടർന്നായിരുന്നു ക്രൈംബ്രാഞ്ച് എസ്‌പിക്ക് മുന്നിൽ കീഴടങ്ങിയത്. എൻ. റഫീഖ്, എം. മുഹമ്മദ് ആസാദ്, എസ്. ശ്രീജിത്ത്, കെ. വൈശാഖ്, വി. ജയേഷ്, കെ.സി. മഹേഷ്, പ്രതാപൻ എന്നിവരാണ് കീഴടങ്ങിയത്. ഏഴ് പേരെയും ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി സസ്പെന്റ് ചെയ്തിരുന്നു.

ആദിവാസി വിഭാഗത്തിൽപ്പെട്ട കുമാറിന് എആർ ക്യാമ്പിൽ ജാതി വിവേചനവും മാനസിക പീഡനവും ഏൽക്കേണ്ടി വന്നിട്ടുണ്ടെന്നും അത് ആത്മഹത്യക്ക് കാരണമായെന്നും കുടുംബാംഗങ്ങൾ പരാതി ഉന്നയിച്ചിരുന്നു. കുമാറിന്റെ ആത്മഹത്യക്കുറിപ്പിലും ഇക്കാര്യം ഉണ്ടായിരുന്നു.എആർ ക്യാമ്പിലെ ഡെപ്യൂട്ടി കമാൻഡന്റ് ആയിരുന്ന എൽ സുരേന്ദ്രൻ, പൊലീസുകാരായ മുഹമ്മദ് ആസാദ്, റഫീഫ്, പ്രതാപൻ, ശ്രീജിത്ത്, ജയേഷ്, വൈശാഖ്, മഹേഷ് എന്നിവർ കുറ്റക്കാരാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നിരസിച്ചിരുന്നു.

ജൂലൈ 25നാണ് കുമാറിനെ ഒറ്റപ്പാലത്തിനടുത്ത് റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ക്വാട്ടേഴ്സ് നൽകുന്നതിൽ ഉൾപ്പെടെ വിവേചനം കാണിച്ചിരുന്നുവെന്നും പരാതിയുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP