Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പത്താം ക്ലാസ് വിദ്യാർത്ഥിയുടെ ഫോൺ നമ്പർ കൈക്കലാക്കി നിരന്തരം ശല്യം ചെയ്യൽ; വിവാഹം കഴിക്കണമെന്ന ആവശ്യവും; പതിനഞ്ചുകാരിക്ക് നേരെ ലൈംഗിക അതിക്രമത്തിന് ശ്രമിച്ച 42 കാരൻ അറസ്റ്റിൽ; ഓട്ടോ ഡ്രൈവറായ മുസ്തഫ പിടിയിലായത് വീട്ടുകാരുടെ പരാതിയോടെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവമ്പാടി: പത്താം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം കാണിച്ച യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. പുന്നക്കൽ മുളവരക്കണ്ടി കാപ്പാട് മുസ്തഫ (42) ആണ് പിടിയിലായത്. പോക്സോ നിയപ്രകാരമാണ് കേസ്.പുന്നക്കൽ അങ്ങാടിയിലെ ഓട്ടാ ഡ്രൈവറായ ഇയാൾ പെൺകുട്ടിയുടെ മൊബൈൽ ഫോൺ നമ്പർ കൈക്കലാക്കി നിരന്തരമായി ലൈംഗികച്ചുവയുള്ള സന്ദേശങ്ങളും ചിത്രങ്ങളും അയക്കുകയായിരുന്നു.

തന്നെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് കുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തിയതായും ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു.വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ പ്രതിയുടെ മകളുടെ വിവാഹം ഒരു മാസം മുമ്പാണ് നടന്നത്. കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP