Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീട്ടിലെ പശുവിന് കാടിവെള്ളം ശേഖരിക്കാൻ അയൽവീട്ടിലെത്തിയ 13കാരിയായ ദളിത് ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ചത് രണ്ട് അയൽക്കാർ ചേർന്ന്; ഒന്നാംപ്രതി ജോമോൻ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ ഓടിയെത്തിയത് തൊട്ടടുത്തുള്ള ദിലീപിന്റെ വീട്ടിൽ; അഭയം തേടിയെത്തിയ വീട്ടുകാരനും പീഡിപ്പിക്കാൻ ശ്രമിച്ചു: പ്രതികൾക്ക് അഞ്ചുവർഷം കഠിന തടവ്

വീട്ടിലെ പശുവിന് കാടിവെള്ളം ശേഖരിക്കാൻ അയൽവീട്ടിലെത്തിയ 13കാരിയായ ദളിത് ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ചത് രണ്ട് അയൽക്കാർ ചേർന്ന്; ഒന്നാംപ്രതി ജോമോൻ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ ഓടിയെത്തിയത് തൊട്ടടുത്തുള്ള ദിലീപിന്റെ വീട്ടിൽ; അഭയം തേടിയെത്തിയ വീട്ടുകാരനും പീഡിപ്പിക്കാൻ ശ്രമിച്ചു: പ്രതികൾക്ക് അഞ്ചുവർഷം കഠിന തടവ്

ജംഷാദ് മലപ്പുറം

മലപ്പുറം: വീട്ടിലെ പശുവിന് കാടിവെള്ളം ശേഖരിക്കാൻ അയൽവീട്ടിലെത്തിയ നിർധന കുടുംബത്തിലെ 13വയസ്സുകാരിയായ ദളിത് ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ചത് രണ്ട് അയൽക്കാർ ചേർന്ന്. ഒന്നാംപ്രതി ജോമോൻ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ ഓടിയെത്തിയത് തൊട്ടടുത്തുള്ള ദിലീപിന്റെ വീട്ടിൽ. അഭയംതേടിയെത്തിയ വീട്ടുകാരനും അവസാനം പീഡിപ്പിക്കാൻ ശ്രമിച്ചു. പ്രതികൾക്ക് അഞ്ചുവർഷം കഠിന തടവും 1.75 ലക്ഷം പിഴയും കോടതിവിധിച്ചു.

പതിമൂന്നുകാരിയായ ദളിത് പെൺകുട്ടിയെ ബലാൽസംഗം ചെയ്യാൻ ശ്രമിച്ച രണ്ട് യുവാക്കളെ മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതിയാണ് അഞ്ചു വർഷം കഠിന തടവിനും 1.75 ലക്ഷം രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചത്. നിലമ്പൂർ അമരമ്പലം താഴെ ചുള്ളിയോട് സ്വദേശികളായ മുളക്കൽ ജോമോൻ (52), കൂരാട്ട്കുത്ത് ദിലീപ് (28) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. 2011 സെപ്റ്റംബർ മൂന്നിന് ഉച്ചക്കാണ് കേസിന്നാസ്പദമായ സംഭവം. പശുവിന് കാടിവെള്ളം ശേഖരിക്കുന്നതിനായി പ്രതി ജോമോന്റെ വീട്ടിലെത്തിയതായിരുന്നു പെൺകുട്ടി. ജോമോൻ പെൺകുട്ടിയെ മാനഹാനി വരുത്തുകയും ബലാൽസംഗത്തിന് ശ്രമിക്കുകയുമായിരുന്നു. ഇവിടെ നിന്നും രക്ഷപ്പെട്ട കുട്ടി അയൽക്കാരനായ രണ്ടാം പ്രതി ദിലീപിന്റെ വീട്ടിൽ അഭയം തേടി.

എന്നാൽ ഇയാളും കുട്ടിയെ ബലാൽസംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. കുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2011 സെപ്റ്റംബർ 20ന് നിലമ്പൂർ സി ഐ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമം 354 പ്രകാരം മാനഹാനി വരുത്തിയതിന് മൂന്നു വർഷം കഠിന തടവ്, 50000 രൂപ പിഴ, പിഴയടക്കാത്തപക്ഷം ആറുമാസത്തെ അധിക കഠിന തടവ്, 511 (376) വകുപ്പ് പ്രകാരം ബലാൽസംഗ ശ്രമത്തിന് അഞ്ചു വർഷം കഠിന തടവ്, ഒരു ലക്ഷം രൂപ പിഴ, പിഴയടച്ചില്ലെങ്കിൽ ഒരു വർഷത്തെ അധിക കഠിന തടവ്, എസ് സി-എസ് ടി ആക്ട് പ്രകാരം രണ്ടു വർഷം കഠിന തടവ് 25000 രൂപ പിഴ, പിഴയടച്ചില്ലെങ്കിൽ മൂന്നു മാസത്തെ അധിക കഠിന തടവ് എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി. റിമാന്റ് കാലാവധി ശിക്ഷയായി പരിഗണിക്കാനും കോടതി വിധിച്ചു. പ്രതികൾ പിഴ ഒടുക്കുന്ന പക്ഷം തുക പീഡനത്തിനിരയായ കുട്ടിക്ക് നൽകാനും കോടതി ഉത്തരവിട്ടു. അതോടൊപ്പം സർക്കാരിന്റെ വിക്ടിം കോംപൻസേഷൻ ഫണ്ടിൽ നിന്നും നഷ്ടപരിഹാരത്തുക ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ ജില്ലാ ലീഗൽ സർവ്വീസസ് അഥോറിറ്റിക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP