Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമം: ബേക്കറി കടയുടമയായ 65 കാരന് 4 വർഷം തടവും പിഴയും; ശിക്ഷ വിധിച്ചത് തിരുവനന്തപുരം പോക്‌സോ കോടതി

പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമം: ബേക്കറി കടയുടമയായ 65 കാരന് 4 വർഷം തടവും പിഴയും; ശിക്ഷ വിധിച്ചത് തിരുവനന്തപുരം പോക്‌സോ കോടതി

പി. നാഗ് രാജ്

തിരുവനന്തപുരം: പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കടയുടമയായ അറുപത്തിയഞ്ചുകാരന് നാല് വർഷം കഠിന തടവും ഇരുപത്തി അയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.തിരുവനന്തപുരം പോക്‌സോ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. പ്രതിയായ കടകംപള്ളി അണ മുഖം അറപ്പുര ലെയ്‌നിൽ മോഹനനെ (65)യാണ് കോടതി ശിക്ഷിച്ചത്. പിഴയൊടുക്കിയില്ലെങ്കിൽ നാലു മാസത്തെ അധിക തടവനുഭവിക്കാനും ജഡ്ജി പി.എൻ. സീത വിധി ന്യായത്തിൽ ഉത്തരവിട്ടു.

പ്രതി നടത്തി വരുന്ന ബേക്കറി കടയിൽ പാൽ വാങ്ങാനായി ചെന്ന പതിനാലുകാരിയെ പാൽ നൽകുന്നതിനിടെ ശരീരത്തിൽ കടന്നുപിടിക്കുകയായിരുന്നു. വീട്ടിൽ തിരികെ എത്തിയ കുട്ടി വിവരം മാതാവിനെ ധരിപ്പിച്ചു. മാതാവിന്റെ മൊഴി വാങ്ങി കേസെടുത്ത മെഡിക്കൽ കോളേജ് പൊലീസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ വൽസാ വർഗ്ഗീസ് ഹാജരായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP