Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പതിനഞ്ചുകാരിയെ പീഡിപ്പിച്ച ബാങ്ക് മാനേജർക്കും കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ബസ് കണ്ടക്ടർക്കും ജാമ്യം നിഷേധിച്ച് കോടതി; ബാങ്ക് മാനേജർ മലപ്പുറത്തെ വീട്ടിൽ വച്ചും കണ്ടക്ടർ പഴനിയിലെ ലോഡ്ജിൽ വെച്ചും പെൺകുട്ടികളെ പീഡിപ്പിച്ചെന്ന് കേസ്; ജാമ്യം തള്ളിയത് മഞ്ചേരി കോടതി

പതിനഞ്ചുകാരിയെ പീഡിപ്പിച്ച ബാങ്ക് മാനേജർക്കും കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ബസ് കണ്ടക്ടർക്കും ജാമ്യം നിഷേധിച്ച് കോടതി; ബാങ്ക് മാനേജർ മലപ്പുറത്തെ വീട്ടിൽ വച്ചും കണ്ടക്ടർ പഴനിയിലെ ലോഡ്ജിൽ വെച്ചും പെൺകുട്ടികളെ പീഡിപ്പിച്ചെന്ന് കേസ്; ജാമ്യം തള്ളിയത് മഞ്ചേരി കോടതി

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: പതിനഞ്ചുകാരിയെ പീഡിപ്പിച്ച ബാങ്ക് മാനേജർക്കും കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ബസ് കണ്ടക്ടർക്കും കോടതി ജാമ്യം നിഷേധിച്ചു.  ബാങ്ക് മാനേജർ പെൺകുട്ടിയെ പീഡിപ്പിച്ചത് മലപ്പുറത്തെ വീട്ടിൽ വെച്ച്. ബസ് കണ്ടക്ടർ കോളജ് വിദ്യാർത്ഥിയെ പീഡിപ്പിച്ചത് ബസ്റ്റാന്റിൽ നിന്നും തട്ടിക്കൊണ്ടുപോയി പഴനിയിലെ ലോഡ്ജിൽ വെച്ച്.

പതിനഞ്ചുകാരിയായ വിദ്യാർത്ഥിനിയെ ബലാൽസംഗം ചെയ്തുവെന്ന കേസിൽ റിമാന്റിൽ കഴിയുന്ന ബാങ്ക് മാനേജറുടെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതിയാണ് വീണ്ടും തള്ളിയത്. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് പാണ്ടിക്കാട് ശാഖാ മാനേജർ പന്തല്ലൂർ കടമ്പോട് തൊക്കാടൻ മുഹമ്മദ് (57)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എ വി നാരായണൻ തള്ളിയത്. 2019 ഏപ്രിൽ ആറിനാണ് കേസിന്നാസ്പദമായ സംഭവം. പെൺകുട്ടിയുടെ മലപ്പുറത്തെ വീട്ടിൽ വെച്ച് ബലാൽസംഗം ചെയ്തുവെന്നാണ് കേസ്. പെൺകുട്ടിയുടെ പരാതിയിൽ കൊണ്ടോട്ടി പൊലീസ് 2019 ഒക്ടോബർ 22ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ കേസിൽ ഇക്കഴിഞ്ഞ നവംബർ 25ന് പ്രതിയുടെ ജാമ്യാപേക്ഷ ഇതേ കോടതി തള്ളിയിരുന്നു.

മൂന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന കേസിൽ റിമാന്റിൽ കഴിയുന്ന ബസ് കണ്ടക്ടറുടെ ജാമ്യാപേക്ഷയും ഇന്ന് മഞ്ചേരി ജില്ലാ സെഷൻസ് കോടതി തള്ളി. കുറുവ സൗത്ത് പാങ്ങ് തോട്ടത്തിൽ ജിജേഷ് എന്ന ഉണ്ണി(29)യുടെ ജാമ്യാപേക്ഷയാണ് ജഡ്ജി കെ പി ജോൺ തള്ളിയത്. 2019 മാർച്ചിലെ ഒരു ദിവസം പെരിന്തൽമണ്ണ കെഎസ്ആർടിസി സ്റ്റാന്റിൽ നിന്നും തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ പ്രതി പഴനിയിലെ ലോഡ്ജിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. ഇതിന്റെ ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി ജൂൺ 28ന് പെൺകുട്ടിയെ കൊടൈക്കനാലിലെ കോട്ടേജിൽ കൊണ്ടുപോയി പീഡിപ്പിച്ചതായും പരാതിയുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ പൊലീസ് ഇക്കഴിഞ്ഞ ഡിസംബർ മൂന്നിന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP