Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രാത്രി വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന 9-ാം ക്ലാസ് വിദ്യാർത്ഥിനിയെ അതിക്രമിച്ചുകയറി പീഡിപ്പിക്കാൻ ശ്രമം: യുവാവ് അറസ്റ്റിൽ; സംഭവം മലപ്പുറം മങ്കടയിൽ

രാത്രി വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന 9-ാം ക്ലാസ് വിദ്യാർത്ഥിനിയെ അതിക്രമിച്ചുകയറി പീഡിപ്പിക്കാൻ ശ്രമം: യുവാവ് അറസ്റ്റിൽ; സംഭവം മലപ്പുറം മങ്കടയിൽ

ജംഷാദ് മലപ്പുറം

 മലപ്പുറം: പ്രായപൂർത്തിയാകാത്ത 9-ാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പാങ്ങ് സ്വദേശിയായ ഷിബിലിയെയാണ് പോക്‌സോ ആക്ട് പ്രകാരം കൊളത്തൂർ പൊലീസ് അറസ്റ്റു ചെയതത്. രാത്രി കിടന്നുറങ്ങുകയായിരുന്ന പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലുകൾക്കു ശേഷം പെരിന്തൽണ്ണ ജെസിഎം കോടതിയിൽ ഹാജരാക്കി.

പ്രായപൂർത്തിയാകാത്ത 9-ാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് പാങ്ങ് സ്വദേശിയായ യുവാവിനെ പോക്‌സോ ആക്ട് പ്രകാരം കൊളത്തൂർ പൊലീസ് അറസ്റ്റു ചെയ്തത്. രാത്രി കിടന്നുറങ്ങുകയായിരുന്ന പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പിതാവ് നൽകിയ പരാതിയിൽ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ വനിതാ പൊലീസ് സ്ഥലത്തെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്.

പോക്‌സോ കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഈ വർഷം മുതൽ ഇത്തരം കേസുകളിലെ അന്വേഷണം വേഗത്തിലാക്കാനും കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കാനും പ്രത്യേക അന്വേഷക സംഘത്തെ നിയോഗിക്കാനാണ് തീരുമാനമായിട്ടുണ്ട്. ഒരു ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ രണ്ട് ഇൻസ്പെക്ടർമാരും ആറ് എസ്ഐമാരും സിവിൽ പൊലീസ് ഓഫീസർമാരും അടങ്ങുന്നതാകും സംഘം. സംസ്ഥാനങ്ങളിൽ കൂടുതൽ പോക്സോ കോടതികളും അന്വേഷണ സംഘവും വേണമെന്ന് സുപ്രീംകോടതി നിർദേശമുണ്ട്. ഇതിന്റെ ഭാഗമായി 28 പോക്സോ അതിവേഗ കോടതി കേരളത്തിന് അനുവദിച്ചിരുന്നു. അതിനു ശേഷവും നിരവധി കേസുകളാണ് ഇതിനോടകം തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

സംസ്ഥാനത്ത് 2019 ഒക്ടോബർ 19 വരെയുള്ള കണക്കുപ്രകാരം 11,954 പോക്സോ കേസാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 9,457 കേസ് വിചാരണയിലും 2,497 കേസ് അന്വേഷണ ഘട്ടത്തിലുമാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻശ്രമിച്ച കേസിൽ എസ്‌ഐ ഷാരോൺ, സിപിഒമാരായ വിവേക്, ഷക്കീൽ, പ്രിയജിത്ത്, സുരേഷ്്, സത്താർ, വ ധന്യ എന്നിവരങ്ങിയ അന്വേഷണ സംഘമാണ് ഉണ്ടായിരുന്നത്.പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലുകൾക്കു ശേഷം പെരിന്തൽണ്ണ ജെസിഎം കോടതിയിൽ ഹാജരാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP