Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദളിത് ബാലികയെ പീഡിപ്പിച്ച സംഭവം: പ്രതി ഡിവൈഎഫ്ഐ.പ്രവർത്തകനും സിപിഎം.നേതാവിന്റെ മകനും; കേസ് ഒത്തുതീർക്കാൻ ശ്രമം; ആഴ്ചകളോളം പൂഴ്‌ത്തി സംഭവം പുറത്തുവന്നത് പൊലീസിൽ നിന്ന് തന്നെ

ദളിത് ബാലികയെ പീഡിപ്പിച്ച സംഭവം: പ്രതി ഡിവൈഎഫ്ഐ.പ്രവർത്തകനും സിപിഎം.നേതാവിന്റെ മകനും;  കേസ് ഒത്തുതീർക്കാൻ ശ്രമം; ആഴ്ചകളോളം പൂഴ്‌ത്തി സംഭവം പുറത്തുവന്നത് പൊലീസിൽ നിന്ന് തന്നെ

ടി.പി.ഹബീബ്‌

കോഴിക്കോട്: പതിനഞ്ച്കാരിയായ ദളിത് ബാലികയെ പീഡിപ്പിച്ച കേസ് ഒത്തു തീർക്കാൻ ആസൂത്രിത ശ്രമം. ബാലികയുടെ പിതാവിന്റെ ശക്തമായ നിലപാടിന് മുമ്പിൽ പൊലീസും സിപിഎം.നേതാക്കളും ചൂളി. ഇതേ തുടർന്ന് ഗത്യന്തരമില്ലാതെ പൊലീസ് യുവാവിനെ പിടികൂടി. വില്ല്യാപ്പള്ളി കല്ലേരി താഴെ മൊട്ടേമ്മൽ ആദർശ്(25)നെയാണ് വടകര ഡി.വൈ.എസ്‌പി.എ.പി.ചന്ദ്രൻ അറസ്റ്റ് ചെയ്തത്.

ബാലികയെ മൊബൈലിൽ വിളിച്ചു വശീകരിച്ചായിരുന്നു പീഡനം.സംഭവം പുറത്ത് വന്നതിനെ തുടർന്ന് വിവാഹ വാഗ്ദാനം നൽകിയെങ്കിലും പിന്നീട് യുവാവ് പിൻവാങ്ങുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. എസ്.സി,എസ്.ടി. പീഡനം,പോക്സോ എന്നീ വകുപ്പുകൾ ചേർത്ത് പൊലീസ് കേസെടുത്തത്. ആഴ്ചകൾക്ക് മുമ്പ് ബന്ധുകൾ പൊലീസിൽ പരാതിയുമായെത്തിയിരുന്നു. പ്രശ്നം ഒത്തു തീർപ്പാക്കാനുള്ള നീക്കം നടന്നെങ്കിലും ബാലികയുടെ ബന്ധുക്കൾ പരാതിയിൽ ഉറച്ച് നിന്നു.

പ്രതിയായ ആദർശ് ഡിവൈഎഫ്ഐ.യുടെ പ്രധാന പ്രവർത്തകനും പിതാവ് സിപിഎമ്മിന്റെ പ്രാദേശിക നേതാവ് കൂടിയാണ്. പരാതി ഉയർന്ന ഘട്ടത്തിൽ തന്നെ ചില സിപിഎം.നേതാക്കൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി പ്രശ്ന പരിഹാരത്തിന് ശ്രമം നടത്തിയിരുന്നു. പരാതി പിൻവലിക്കട്ടെ എന്ന നിലപാടായിരുന്നു പൊലീസ് സ്വീകരിച്ചത്. പരാതി പിൻവലിക്കുകയില്ലെന്ന നിലപാട് പിതാവ് സ്വീകരിച്ചതോടെയാണ് കേസെടുക്കാൻ തയ്യാറായത്.

പൊലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ മാധ്യമ ശ്രദ്ധ ലഭിക്കാതിരിക്കാനുള്ള നീക്കമാണ് ചില പൊലീസുകാരും സിപിഎം.നേതാക്കളും നടത്തിയത്. ഇതനുസരിച്ച് സിപിഎം.നേതാക്കൾ എടച്ചേരി പൊലീസുമായി ബന്ധപ്പെട്ട് വാർത്ത പത്രങ്ങൾക്ക് നൽകുന്നതിന് വിലക്കേർപ്പെടുത്തി. ഇതേ തുടർന്ന് രണ്ടാഴ്ച കാലം പത്രത്തിൽ പീഡന വിവരവും യുവാവിന്റെ അറസ്റ്റും വാർത്തയായില്ല.ചില പൊലീസുകാർ മുഖേനയാണ് പിന്നീട് വാർത്ത മാധ്യമ പ്രവർത്തകർക്ക് ലഭിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP