Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോ അക്കാദമിയിൽ എസ്എഫ്‌ഐക്ക് ഉജജ്വലവിജയം; എട്ടുസീറ്റും എസ്എഫ്‌ഐ നേടിയപ്പോൾ കെഎസ് യുവിന് ഒരുസീറ്റ് മാത്രം

ലോ അക്കാദമിയിൽ എസ്എഫ്‌ഐക്ക് ഉജജ്വലവിജയം; എട്ടുസീറ്റും എസ്എഫ്‌ഐ നേടിയപ്പോൾ കെഎസ് യുവിന് ഒരുസീറ്റ് മാത്രം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള ലോ അക്കാദമി ലോ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്‌ഐക്ക് ഉജ്വലവിജയം. ലോ അക്കാദമി മാനേജ്‌മെന്റിനെതിരായ വിദ്യാർത്ഥി സമരത്തിനുശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. ഒമ്പതിൽ എട്ട് സീറ്റും നേടിയാണ് എസ്എഫ്‌ഐ വിജയക്കൊടി പാറിച്ചത്. ഒരു സീറ്റ് കെഎസ്‌യുവിന് ലഭിച്ചു. രണ്ടു വർഷത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ കെഎസ്‌യു, എബിവിപി എംഎസ്എഫ് സംഘടനകളുടെ രഹസ്യ കൂട്ടുകെട്ടിനെതിരെ മത്സരിച്ചാണ് എസ്എഫ്‌ഐ ഉജ്വലവിജയം കരസ്ഥമാക്കിയത്.

ആകെ പോൾ ചെയ്ത വോട്ടിന്റെ 80 ശതമാനവും എസ്എഫ്‌ഐക്ക് ലഭിച്ചു. 24 ദിവസം നീണ്ടുനിന്ന ലോ അക്കാദമി വിദ്യാർത്ഥി സമരത്തിൽ എസ്എഫ്‌ഐ എടുത്ത നിലപാടിനോടുള്ള വിദ്യാർത്ഥികളുടെ അനുകൂല നിലപാടാണ് തെരഞ്ഞെടുപ്പു ഫലം. പി എസ് ഭരത്ചന്ദ്രൻ (ചെയർമാൻ ), രാജാ മാധവ് ജയകൃഷ്ണൻ (ജനറൽ സെക്രട്ടറി), ജെ എം രുഗ്മ (വൈസ് ചെയർപേഴ്‌സൺ), എബി ഷിനു, ഷാദുലി ജമാൽ (യുയുസി), ദിയ മരിയ ജോർഡി, ഫർഹ ഷംസുദീൻ (ലേഡി റെപ്പ്) തുടങ്ങിയവരാണ് എസ്എഫ്‌ഐ പാനലിൽ വിജയിച്ചത്. കെഎസ്‌യുവിലെ മാലിനി വേണുഗോപാൽ ആർട്‌സ് ക്ലബ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP