Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിദ്യാർത്ഥിയായിരിക്കെ സംഘടന സമ്മാനിച്ചത് യൂണിയൻ ജനറൽ സെക്രട്ടറി പദം മുതൽ ജയിൽവാസം വരെ; ഒരുകാലത്ത് നെഞ്ചോട് ചേർത്തുപിടിച്ച സംഘടന ഇപ്പോൾ 'സ്റ്റുപ്പിഡ് ഫെഡറേഷൻ ഓഫ് ഇഡിയറ്റ്‌സ്' ആയി മാറിയെന്ന് മുൻ സംസ്ഥാന പ്രസിഡന്റ്; എസ്എഫ്‌ഐക്കെതിരെ ആഞ്ഞടിച്ച് പണ്ട് സഖാക്കൾക്ക് 'അത്ഭുതക്കുട്ടി' ആയിരുന്ന എ പി അബ്ദുള്ളക്കുട്ടി

വിദ്യാർത്ഥിയായിരിക്കെ സംഘടന സമ്മാനിച്ചത് യൂണിയൻ ജനറൽ സെക്രട്ടറി പദം മുതൽ ജയിൽവാസം വരെ; ഒരുകാലത്ത് നെഞ്ചോട് ചേർത്തുപിടിച്ച സംഘടന ഇപ്പോൾ 'സ്റ്റുപ്പിഡ് ഫെഡറേഷൻ ഓഫ് ഇഡിയറ്റ്‌സ്' ആയി മാറിയെന്ന് മുൻ സംസ്ഥാന പ്രസിഡന്റ്; എസ്എഫ്‌ഐക്കെതിരെ ആഞ്ഞടിച്ച് പണ്ട് സഖാക്കൾക്ക് 'അത്ഭുതക്കുട്ടി' ആയിരുന്ന എ പി അബ്ദുള്ളക്കുട്ടി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഒരുപാടില്ലെങ്കിലും പാർട്ടി മാറുന്ന നേതാക്കൾ കേരള രാഷ്ട്രീയത്തിലുമുണ്ട്. എന്നാൽ വിദ്യാർത്ഥി കാലം മുതലേ രാഷട്രീയ പ്രവർത്തനം തുടങ്ങിയവരാണ് സ്വന്തം പാർട്ടി ഉപേക്ഷിച്ച് മറുചേരിയിലേക്ക് പോകുന്നതെങ്കിൽ അവർ ഒരിക്കലും പണ്ട് പ്രവർത്തിച്ച വിദ്യാർത്ഥി പ്രസ്ഥാനത്തെ തള്ളിപ്പറയാറില്ല. എന്നാൽ കേരളത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥി പ്രസ്ഥാനത്തെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയാണ് അതിന്റെ പഴയ സംസ്ഥാന പ്രസിഡന്റ്. മുൻ കണ്ണൂർ എംപി എപി അബ്ദുള്ളക്കുട്ടിയാണ് എസ്എഫ്‌ഐക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. എസ്എഫ്‌ഐ എന്നാൽ ഇപ്പോൾ സ്റ്റുപ്പിഡ് ഫെഡറേഷൻ ഓഫ് ഇഡിയറ്റ്‌സ് ആയി മാറിയെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം. കോഴിക്കോട്ട് ബിജെപി നൽകിയ സ്വീകരണത്തിൽ സംസാരിക്കവെയാണ് യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമം കൂടി പരാമർശിച്ച് അബ്ദുള്ളക്കുട്ടി എസ്എഫ്‌ഐക്കെതിരെ ആഞ്ഞടിച്ചത്.

താൻ പഠിക്കുന്ന കാലത്ത് എസ്എഫ്‌ഐ എന്നാൽ സ്റ്റുഡന്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ ആയിരുന്നു. എന്നിലിപ്പോഴത് സ്റ്റുപ്പിഡ് ഫെഡറേഷൻ ഓഫ് ഇഡിയറ്റ്‌സ് ആയി. യൂണിവേഴ്‌സിറ്റി കോളേജിൽ നടന്ന വധശ്രമ കേസുമായി ബന്ധപ്പെട്ട് കോളേജിലെ എസ്എഫ്‌ഐ യൂണിറ്റിനെ പിരിച്ചു വിട്ടെന്നാണ് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയും പറയുന്നതെന്നും എല്ലാ കോളേജുകളിലും കണ്ണൂർ മോഡൽ പാർട്ടി ഗ്രാമങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്ന എസ്എഫ്‌ഐയെ സംസ്ഥാനവ്യാപകമായി പിരിച്ച് വിടുകയാണ് വേണ്ടതെന്നും അബ്ദുള്ളക്കുട്ടി ബിജെപി വേദിയിൽ പറഞ്ഞു. സിപിഎമ്മിനെതിരെയും സ്വീകരണ ചടങ്ങിൽ അബ്ദുള്ളക്കുട്ടി രൂക്ഷമായ വിമർശനം ഉന്നയിച്ചു.

ഐ.ടി.ഐ. വിദ്യാഭ്യാസ കാലത്ത് എസ്എഫ്‌ഐയിൽ എത്തിയ അബ്ദുള്ളക്കുട്ടി യൂണിയൻ ജനറൽ സെക്രട്ടറിയായും പിന്നീട് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് പദവിയും എത്തിയിരുന്നു. അക്കാലത്ത് പ്രൊഫഷണൽ വിദ്യാഭ്യാസം സ്വകാര്യവത്കരിക്കുന്നതിനെതിരായി കേരളത്തിൽ എസ്.എഫ്.ഐ. നടത്തിയ 50 ദിവസത്തെ സമരപരിപാടികളുമായി ബന്ധപ്പെട്ട് ഒരുമാസം അദ്ദേഹത്തിൻ ജയിൽ വാസം അനുഭവിക്കേണ്ടി വന്നു.

1999ലും 2004ലും സിപിഎം സ്ഥാനാർത്ഥിയായി കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിൽ മത്സരിച്ച് ജയിച്ച അബ്ദുള്ളക്കുട്ടിയെ പിന്നീട് നരേന്ദ്ര മോദിയെ പ്രശംസിച്ചതിന്റെ പേരിൽ പാർട്ടി പുറത്താക്കുകയായിരുന്നു. തുടർന്ന് കോൺഗ്രസിൽ ചേർന്ന അബ്ദുള്ളക്കുട്ടി 2009ലെ കണ്ണൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചിരുന്നു. 2011ൽ കണ്ണൂരിൽ നിന്നും വീണ്ടും തെരഞ്ഞെടുക്കപ്പെട്ട അബ്ദുള്ളക്കുട്ടി 2016ൽ തലശ്ശേരിയിൽ എഎൻ ഷംസീറിനോട് പരാജയപ്പെട്ടു.

മോദിയെ പ്രശംസിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ടതിന്റെ പേരിൽ അടുത്തിടെ കോൺഗ്രസ് പുറത്താക്കിയ അബ്ദുള്ളക്കുട്ടി ബിജെപിയിൽ ചേരുകയായിരുന്നു. താനിപ്പോൾ ദേശീയ മുസ്ലിമായി മാറിയെന്നായിരുന്നു ബിജെപി അംഗത്വം സ്വീകരിച്ച ശേഷം അബ്ദുള്ളക്കുട്ടി പ്രതികരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപി അധ്യക്ഷൻ അമിത് ഷായേയും സന്ദർശിച്ച ശേഷമാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP