Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ജിഷ്ണു പ്രണോയിയുടെ ചരമവാർഷിക ദിനത്തിനായി എസ്എഫ്‌ഐ സ്തൂപം നിർമ്മിച്ചത് പൊലീസ് തടഞ്ഞു; സംഘർഷമുണ്ടാക്കാൻ ശ്രമിച്ചെന്നാരോപിച്ച് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെ കേസ്; സ്തൂപ നിർമ്മാണത്തിനെതിരെ രംഗത്തെത്തിയത് എഐടിയുസി

ജിഷ്ണു പ്രണോയിയുടെ ചരമവാർഷിക ദിനത്തിനായി എസ്എഫ്‌ഐ സ്തൂപം നിർമ്മിച്ചത് പൊലീസ് തടഞ്ഞു; സംഘർഷമുണ്ടാക്കാൻ ശ്രമിച്ചെന്നാരോപിച്ച് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെ കേസ്; സ്തൂപ നിർമ്മാണത്തിനെതിരെ രംഗത്തെത്തിയത് എഐടിയുസി

തിരുവില്വാമല: ജിഷ്ണു പ്രണോയിയുടെ ചരമവാർഷികത്തോടനുബന്ധിച്ചു സ്തൂപ നിർമ്മാണം നടത്തിയതിന് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, സിഐടിയു പ്രവർത്തകർക്കെതിരെ കേസെടുത്തു. എഐടിയുസി പ്രവർത്തകരുടെ പരാതിയിലാണ് ഇവര്‌ക്കെതിരെ കേസെടുത്തത്. ദുരൂഹ സാഹചര്യത്തിൽ പാമ്പാടി നെഹ്‌റു എൻജിനീയറിങ് കോളജിൽ മരിച്ച ജിഷ്ണുവിന്റെ ചരമവാർഷികദിനാചരണത്തിനു വേണ്ടി സ്തൂപം നിർമ്മിക്കാനായിരുന്നു എസ്എഫ്‌ഐക്കാരുടെ ശ്രമം.

പാമ്പാടി എഐടിയുസി ഓഫിസിനു സമീപം പെരിങ്ങോട്ടുകുറിശി റോഡരികിൽ പൊതുസ്ഥലത്താണ് ഇവർ സ്തൂപ നിർമ്മാണത്തിന് ശ്രമിച്ചത്. ഇത് പൊലീസ് തടയുകയായിരുന്നു. സംഘർഷമുണ്ടാകുമെന്നറിഞ്ഞിട്ടും സ്തൂപം നിർമ്മാണമാരംഭിച്ചതിനാണു ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് എസ്.ഉണ്ണിക്കൃഷ്ണൻ, മേഖലാ സെക്രട്ടറി ദിലീപ്കുമാർ, എസ്എഫ്‌ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ശരത് ചന്ദ്രൻ എന്നിവരുൾപ്പെടെ അൻപതോളം പേർക്കെതിരെ കേസെടുത്തത്.

തങ്ങളുടെ ഓഫിസിനോടു ചേർന്നുള്ള സ്തൂപ നിർമ്മാണത്തിനെതിരെ എഐടിയുസി പ്രവർത്തകർ പൊലീസിൽ പരാതി നൽകിയിരുന്നു. സിപിഎം സിപിഐ പ്രവർത്തകർ തമ്മിൽ വർഷങ്ങളായി അസ്വാരസ്യം നിലനിൽക്കുന്ന മേഖലയാണു പാമ്പാടി. പൊലീസിന്റെ നേതൃത്വത്തിൽ സമവായത്തിനു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സംഘർഷ സാധ്യത കണക്കിലെടുത്തു സ്തൂപ നിർമ്മാണം എഐടിയുസി യൂണിയൻ ഓഫിസിനു സമീപത്തുനിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഡിവൈഎഫ്‌ഐഎസ്എഫ്‌ഐ പ്രവർത്തകർ തയാറായില്ലെന്ന് എസ്‌ഐ പി.കെ.ദാസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP