Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രഹസ്യ വിവരം ലഭിച്ചപ്പോൾ ജാഗ്രതയോടെ തക്കം കാത്തിരുന്ന് പൊലീസ്; വാറ്റ് ചാരായവുമായി എസ്എഫ്ഐ നേതാവ് അറസ്റ്റിൽ; പൊലീസ് ചോദ്യം ചെയ്യലിൽ സഹകരിക്കാതെ പ്രതി; ജില്ലാ നേതാവ് ആങ്കൂർ ബിജുവിന് ചാരായം കിട്ടുന്ന സ്ഥലം അന്വേഷിച്ച് പൊലീസും

രഹസ്യ വിവരം ലഭിച്ചപ്പോൾ ജാഗ്രതയോടെ തക്കം കാത്തിരുന്ന് പൊലീസ്; വാറ്റ് ചാരായവുമായി എസ്എഫ്ഐ നേതാവ് അറസ്റ്റിൽ; പൊലീസ് ചോദ്യം ചെയ്യലിൽ സഹകരിക്കാതെ പ്രതി; ജില്ലാ നേതാവ് ആങ്കൂർ ബിജുവിന് ചാരായം കിട്ടുന്ന സ്ഥലം അന്വേഷിച്ച് പൊലീസും

മറുനാടൻ ഡെസ്‌ക്‌

ആങ്ങമ്മൂഴി: എസ്എഫ്ഐ ജില്ലാ നേതാവ് വാറ്റുചാരായവുമായി പിടിയിലായി. എസ്എഫ്ഐ ജില്ലാ നേതാവായ ആങ്കൂർ ബിജു (21) മോനാണ് വാറ്റുചാരായവുമായി പിടിയിലായത്. ഇന്നലെ രാത്രിയാണ് പൊലീസ് ബിജുവിനെ അറസ്റ്റ് ചെയ്തത്. എസ്എഫ്ഐയുടെ പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗവും ആങ്ങമ്മൂഴി എസ്എഫ്ഐ ഏരിയാ സെക്രട്ടറിയും, ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മറ്റി മെമ്പറും സീതത്തോട് ഡിവൈഎഫ്ഐ മേഖലാ കമ്മറ്റി ജോയിന്റ് സെക്രട്ടറിയും കൂടിയാണ് ബിജു

ഇങ്ങിനെ പാർട്ടിയിലെ യുവജന പ്രസ്ഥാനങ്ങളെ നയിച്ചുകൊണ്ടിരിക്കെയാണ് ബിജുമോൻ ചാരായവുമായി അറസ്റ്റിലാകുന്നത്. ആങ്ങമ്മൂഴി ജംഗ്ഷനിൽ നിന്ന് വാറ്റുചാരായവുമായാണ് ബിജു പിടിയിലായത്. ഒരു കുപ്പിയോളം ഉള്ള വാറ്റു ചാരായം ബിജുവിന്റെ കയ്യിലുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. അങ്കൂർ ബിജുവിനെ ചോദ്യം ചെയ്യലിന് ശേഷം ഇന്നു റിമാൻഡ് ചെയ്തു. വാറ്റുചാരായത്തിന്റെ കൂടുതൽ വിവരങ്ങൾ ബിജു വെളിപ്പെടുത്തിയില്ലെന്നാണ് പൊലീസ് പറഞ്ഞത്.

രഹസ്യവിവര പ്രകാരം അറസ്റ്റ് ചെയ്യുമ്പോൾ ബിജുവിന്റെ കയ്യിൽ വാറ്റ് ചാരായമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.വാറ്റ് ചാരായം വരുന്ന വഴികൾ ഇപ്പോൾ അന്വേഷിക്കുകയാണെന്നും പൊലീസ് മറുനാടനോട് പറഞ്ഞു. ബിജു വാറ്റു ചാരായം വാങ്ങിച്ചു എന്ന പറഞ്ഞ സ്ഥലം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവിടം കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്-പൊലീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP