Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചാവക്കാട് പൊലീസ് സ്റ്റേഷൻ വളപ്പിൽ എസ്എഫ്ഐ നേതാവിന്റെ അഴിഞ്ഞാട്ടം; പൊലീസുകാരുടെ മുന്നിലിട്ട് കെഎസ്‌യു പ്രവർത്തകനെ ക്രൂരമായി മർദിച്ചത് എസ്എഫ്ഐ തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ്; നേതാവിനെ പൊലീസ് തൂക്കിയെടുത്ത് സ്റ്റേഷനിലിട്ടു; ഉന്നത ഇടപെടലിനെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചു

ചാവക്കാട് പൊലീസ് സ്റ്റേഷൻ വളപ്പിൽ എസ്എഫ്ഐ നേതാവിന്റെ അഴിഞ്ഞാട്ടം; പൊലീസുകാരുടെ മുന്നിലിട്ട് കെഎസ്‌യു പ്രവർത്തകനെ ക്രൂരമായി മർദിച്ചത് എസ്എഫ്ഐ തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ്; നേതാവിനെ പൊലീസ് തൂക്കിയെടുത്ത് സ്റ്റേഷനിലിട്ടു; ഉന്നത ഇടപെടലിനെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചു

മറുനാടൻ ഡെസ്‌ക്‌

ചാവക്കാട്: പൊലീസ് സ്റ്റേഷൻ വളപ്പിൽ എസ്എഫ്ഐ നേതാവിന്റെ വിളയാട്ടം. പൊലീസുകാരുടെ മുന്നിലിട്ട് കെഎസ്‌യു പ്രവർത്തകനെ ക്രൂരമായി മർദിച്ചു. ഏറെ നേരത്തെ ബഹളത്തിനൊടുവിൽ നേതാവിന് പൊലീസ് തൂക്കിയെടുത്ത് സ്റ്റേഷനിലിട്ടു. എസ്എഫ്ഐ തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ് ഹസ്സൻ മുബാറക്കാ(22)ണ് കെഎസ്‌യു പ്രവർത്തകൻ ബ്ലാങ്ങാട് സ്വദേശി വിഷ്ണു(22)വിനെ പൊലീസുകാരുടെ മുന്നിലിട്ട് മർദ്ദിച്ചത്.

ദിവസങ്ങൾക്ക് മുമ്പ് ചാവക്കാട് മണത്തലയിൽ വെച്ച് കെഎസ്‌യു-എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ വാക്കേറ്റം നടന്നിരുന്നു. ഇതു സംബന്ധിച്ച് എസ്എഫ്ഐ പ്രവർത്തകർ ചാവക്കാട് പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഇതേ തുടർന്ന് പൊലീസ് വിളിപ്പിച്ചതനുസരിച്ചാണ് വിഷ്ണുവടക്കമുള്ള കെഎസ്‌യു പ്രവർത്തകർ ചാവക്കാട് പൊലീസ് സ്റ്റേഷനിലെത്തിയത്.

സ്റ്റേഷൻ വളപ്പിൽ നിന്നിരുന്ന വിഷ്ണുവുമായി ഹസ്സൻ മുബാറക്ക് വാക്കേറ്റമുണ്ടാവുകയും തുടർന്ന് മർദിക്കുകയുമായിരുന്നു. ബഹളം കേട്ടെത്തിയ പൊലീസ് ഹസ്സൻ മുബാറക്കിനെ കസ്റ്റഡിയിലെടുത്തു. തുടർന്ന് സിപിഎം നേതാക്കളുടെ ഇടപെടലിനെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചു.

കെഎസ്‌യു പ്രവർത്തകൻ കെ വി വിഷ്ണുവിനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കെഎസ്‌യു ഗൂരുവായൂർ നിയോജക മണ്ഡല കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി കെ എം ഷിഹാബ് ഉദ്ഘാടനം ചെയ്തു. കെഎസ്‌യു ജില്ലാ ഭാരവാഹികളായ മുഹമ്മദ് ഫായിസ്, ഗോകുൽ ഗുരുവായൂർ, സിബിൽ ദാസ്, എം ആർ നവീൻ, ഷർസാദ്, നൗഫൽ തൊഴിയൂർ എന്നിവർ നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP