Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഭിമന്യുവിന്റെ കൊലപാതകച്ചൂടാറും മുൻപ് വീണ്ടും ക്യാമ്പസിൽ എസ്എഫ്‌ഐയുടെ ചുവരെഴുത്തുകൾ വികൃതമാക്കി; ചെഗുവേരയുടെ ചിത്രത്തിൽ നീല ചായവും`മുന്നറിയിപ്പും`; സംഭവം കോഴിക്കോട് ഗവൺമെന്റ് ആർട്‌സ് കോളേജിൽ; സംഭവത്തിന് പിന്നിൽ ക്യാമ്പസ് ഫ്രണ്ടെന്ന് എസ്എഫ്‌ഐ

അഭിമന്യുവിന്റെ കൊലപാതകച്ചൂടാറും മുൻപ് വീണ്ടും ക്യാമ്പസിൽ എസ്എഫ്‌ഐയുടെ ചുവരെഴുത്തുകൾ വികൃതമാക്കി; ചെഗുവേരയുടെ ചിത്രത്തിൽ നീല ചായവും`മുന്നറിയിപ്പും`; സംഭവം കോഴിക്കോട് ഗവൺമെന്റ് ആർട്‌സ് കോളേജിൽ; സംഭവത്തിന് പിന്നിൽ ക്യാമ്പസ് ഫ്രണ്ടെന്ന് എസ്എഫ്‌ഐ

കോഴിക്കോട്: മഹാരാജാസിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കോലപ്പെടുത്തിയ എൻഡിഎഫ് ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർക്കെതിരെ സംസ്ഥാനത്തെ ക്യാമ്പസുകളിൽ അമർഷവും പ്രതിഷേധവും ശക്തമാകുന്നതിനിടയിൽ വീണ്ടും ക്യാമ്പസിൽ എസ്എഫ്‌ഐ ചുവരെഴുത്തുകൾ വികൃതമാക്കി.

കോവിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിലെ എസ്എഫ്ഐ യൂണിറ്റ് ഓഫീസിന് നേരെ ക്യാംപസ് ഫ്രണ്ടിന്റെ അതിക്രമമെന്നാരോപണമാണ് ഇപ്പോൾ ഉയരുന്നത്. ഇവിടുത്തെ ചുവരെഴുത്തുകൾ വികൃതമാക്കിയ നിലയിലാണ്. പുറത്തുനിന്നെത്തിയവരാണ് അതിക്രമത്തിന് പിന്നിലെന്ന് എസ്എഫ്ഐ ആരോപിച്ചു.

എസ്എഫ്ഐ യൂണിറ്റ് ഓഫീസിന് മുന്നിൽ മുന്നറിയിപ്പ് എന്ന അർഥത്തിൽ വാണിങ് എന്ന് എഴുതിവച്ച നിലയിലാണ്. ഇവിടുത്തെ ചുവരെഴുത്തുകളും ചെഗുവേരയുടെ ചിത്രവും നീല നിറത്തിലുള്ള ചായമൊഴിച്ച് വികൃതമാക്കിയിട്ടുണ്ട്. കൊടിതോരണങ്ങളും നശിപ്പിച്ചിട്ടുണ്ട്. കോളേജ് മാഗസിനു വേണ്ടി ശേഖരിച്ച കയ്യെഴുത്ത് പ്രതികൾ ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ നശിപ്പിച്ചെന്നും എസ്എഫ്ഐ ആരോപിച്ചു. വെള്ളിയാഴ്‌ച്ച രാത്രിയിൽ ഒരു സംഘമാളുകൾ കോളേജ് കാമ്പസിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നെന്ന് സെക്യൂരിറ്റി ഓഫീസർ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നല്കിയതായി പ്രിൻസിപ്പാൾ ഇൻ ചാർജും വൈസ് പ്രിൻസിപ്പാളുമായ എടക്കോട്ട് ഷാജി പറഞ്ഞു. പുറത്ത് നിന്നുള്ളവരാണ് രാത്രിയിൽ ക്യാമ്പസിൽ അതിക്രമിച്ചു കയറിയതെന്നാണ് വിവരം. ക്യാംപസ് ഫ്രണ്ട് എന്ന പേരിൽ കോളേജിൽ യൂണിറ്റില്ലെങ്കിലും മറ്റ് പേരുകളിൽ സംഘടനയുടെ സാന്നിധ്യം ക്യാംപസിലുണ്ടെന്നാണ് എസ്എഫ്ഐ ആരോപിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP