Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജെഎൻയുവിലെ സമരക്കാർക്ക് പിന്തുണ; കേന്ദ്ര മാനവ വിഭവശേഷി വകുപ്പ്മന്ത്രി സഞ്ജയ് ശാംറാവു ധോത്രയ്ക്ക് കോഴിക്കോട് യൂണിവേഴ്‌സിറ്റിയിൽ വിദ്യാർത്ഥികളുടെ കരിങ്കൊടി

ജെഎൻയുവിലെ സമരക്കാർക്ക് പിന്തുണ; കേന്ദ്ര മാനവ വിഭവശേഷി വകുപ്പ്മന്ത്രി സഞ്ജയ് ശാംറാവു ധോത്രയ്ക്ക് കോഴിക്കോട് യൂണിവേഴ്‌സിറ്റിയിൽ വിദ്യാർത്ഥികളുടെ കരിങ്കൊടി

സ്വന്തം ലേഖകൻ

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ എത്തിയ കേന്ദ്രമന്ത്രി സഞ്ജയ് ശാംറാവു ധോത്രക്ക് കരിങ്കൊടി. ജെ.എൻ.യു സമരത്തിന് പിന്തുണ പ്രഖ്യാപിച്ച വിദ്യാർത്ഥികളാണ് കേന്ദ്രമന്ത്രിയെ കരിങ്കൊടി കാണിച്ചത്. എസ്.എഫ്.ഐയുടെ നേതൃത്വത്തിലാണ് കേന്ദ്രമന്ത്രിക്കെതിരെ വിദ്യാർത്ഥികൾ രംഗത്തെത്തിയത്. പ്ലക്കാർഡുകൾ ഉയർത്തിയും ഗോ ബാക്ക് മുദ്രാവാക്യം വിളിച്ചുമായിരുന്നു വിദ്യാർത്ഥികളുടെ പ്രതിഷേധം.

യൂണിവേഴ്സിറ്റിയിലെ എഡ്യുക്കേഷൻ ഡിപാർമെന്റ് ഉദ്ഘാടനം ചെയ്യാനാണ് മന്ത്രി എത്തിയത്. ഒരുമണിയോടെയാണ് അദ്ദേഹം ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. മന്ത്രി ഹാളിൽ പ്രവേശിച്ച ഉടൻ തന്നെ എസ്.എഫ്.ഐ നേതൃത്വത്തിൽ വിദ്യാർത്ഥികൾ കരിങ്കൊടി കാണിക്കുകയും പ്ലക്കാർഡുകൾ പിടിച്ച് മുദ്രാവാക്യം വിളിക്കുകയായിരുന്നു. കേന്ദ്രമന്ത്രി വേദിയിലേക്ക് കയറുന്നത് തടഞ്ഞുകൊണ്ടായിരുന്നു വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്.

ഇതോടെ പൊലീസ് എത്തി വിദ്യാർത്ഥികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. പൊലീസും വിദ്യാർത്ഥികളും തമ്മിൽ ഉന്തും തള്ളും നടക്കുകയും ചെയ്തു. ഇതോടെ വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. മന്ത്രിക്കെതിരെ പരിപാടി നടക്കുന്ന ഹാളിന് പുറത്ത് 300 ളം വിദ്യാർത്ഥികൾ പുറത്ത് വായ് മൂടിക്കെട്ടിയും പ്രതിഷേധിച്ചു.

യൂണിവേഴ്‌സിറ്റിയുടെ വിദ്യാർത്ഥി വിരുദ്ധ നിലപാടിനെതിരെ ജെ.എൻ.യുവിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുകയാണ്. മുദ്രാവാക്യങ്ങളുമായി വന്ന വിദ്യാർത്ഥികളെ പൊലീസും കേന്ദ്ര സേനയും ഒരുമിച്ചായിരുന്നു നേരിട്ടത്. കഴിഞ്ഞ ദിവസം ഉപരാഷ്ട്രപതി വെങ്കയ്യ നായ്ഡുവിനെയും എച്ച് ആർഡി മന്ത്രി രമേഷ് പൊക്രിയാലിനെയും വിദ്യാർത്ഥികൾ മണിക്കൂറുകളോളം തടഞ്ഞു വെച്ചിരുന്നു. യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളുടെ ബിരുദദാനചടങ്ങിൽ പങ്കെടുക്കാൻ വന്ന ഉപരാഷ്ട്രപതി വേദി വിടുന്നതിനു മുമ്പെ തന്നെ പ്രതിഷേധക്കാർ രംഗത്തു വരികയായിരുന്നു.

തങ്ങളുടെ ആവശ്യം നേടാതെ പ്രതിഷേധത്തിൽ നിന്നുമാറില്ലെന്ന് നിലപാടിലാണ് വിദ്യാർത്ഥികൾ. ഫീസ് വർദ്ധന, ഹോസ്റ്റലുകളിലെ സമയ നിയന്ത്രണം, വസ്ത്രത്തിന് പ്രത്യേക കോഡ്, തുടങ്ങിയ നയങ്ങൾ യൂണിവേഴ്‌സിറ്റിയിൽ നടപ്പാക്കാൻ തീരുമാനിച്ചതിനെതിരെയാണ് പ്രതിഷേധം. യൂണിവേഴ്‌സിറ്റി പുറപ്പെടുവിച്ച ഉത്തരവ് പിൻവലിക്കും വരെ സമരത്തിൽ നിന്നും പിന്മാറില്ലെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ. വിദ്യാർത്ഥികളുടെ ഹോസ്റ്റൽ മുറിയുടെ വാടക 20 രൂപയിൽ നിന്നും 600 രൂപയാക്കിയാണ് വർധിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP