Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഷാഹിദ കമാലിനെ ഓട്ടോയിൽനിന്ന് ഇറക്കിവിടാൻ ശ്രമിച്ച കേസ്; കുടുംബ സമേതമെത്തി മാപ്പ് അപേക്ഷിച്ച് ഓട്ടോ ഡ്രൈവർ

ഷാഹിദ കമാലിനെ ഓട്ടോയിൽനിന്ന് ഇറക്കിവിടാൻ ശ്രമിച്ച കേസ്; കുടുംബ സമേതമെത്തി മാപ്പ് അപേക്ഷിച്ച് ഓട്ടോ ഡ്രൈവർ

സ്വന്തം ലേഖകൻ

മലപ്പുറം: വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാലിനെ ഓട്ടോയിൽനിന്ന് ഇറക്കിവിടാൻ ശ്രമിച്ച കേസിൽ കമ്മിഷന് മുമ്പാകെ കുടുംബ സമേതമെത്തിയ ഓട്ടോ ഡ്രൈവർ മാപ്പപേക്ഷ നൽകി. മലപ്പുറത്തു നടന്ന കമ്മിഷന്റെ മെഗാ അദാലത്തിലാണ് ഓട്ടോ ടാക്‌സി ഡ്രൈവർ പരിയാപുരം കോന്നാമഠത്തിൽ അസ്‌കർ അലി കുടുംബവുമായി എത്തി മാപ്പപേക്ഷ നൽകിയത്.

അസ്‌കർ അലിയുടെ അപേക്ഷയിൽ, കമ്മിഷന്റെ സമ്പൂർണ സിറ്റിങ് തീരുമാനമെടുക്കുമെന്ന് അംഗം ഇ.എം.രാധ അറിയിച്ചു. നടപടി തുടരുമെന്നും ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്‌തേക്കുമെന്നുമാണ് സൂചന. ചൊവ്വാഴ്ച രാവിലെ ആറരയോടെ അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽനിന്ന് റെസ്റ്റ് ഹൗസിലേക്കു പോകാൻ ഓട്ടോയിൽ കയറിയ ഷാഹിദയെ, കുറഞ്ഞ ദൂരം മാത്രമായതിനാൽ ഇറക്കിവിടാൻ ശ്രമിച്ചെന്നും മോശമായി പെരുമാറിയെന്നും ചൂണ്ടിക്കാട്ടി കമ്മിഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു.

അദാലത്തിൽ ഓട്ടോയുമായി എത്താൻ പെരിന്തൽമണ്ണ പൊലീസ് വഴി നോട്ടിസ് നൽകുകയും ചെയ്തു. ഷാഹിദ കൂടി പങ്കെടുത്ത അദാലത്തായിരുന്നെങ്കിലും കേസ് പരിഗണിച്ചത് ഇ.എം.രാധയാണ്. കുറഞ്ഞ ദൂരത്തേക്ക് വിളിച്ചാൽ വരാത്ത ഓട്ടോക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ട് ട്രാൻസ്‌പോർട്ട് കമ്മിഷണർക്ക് കത്തു നൽകും. കൂടുതൽ സ്റ്റേഷനുകളിൽ പ്രീപെയ്ഡ് ഓട്ടോ കൗണ്ടറുകൾ ആരംഭിക്കണമെന്ന് റെയിൽവേയോട് ആവശ്യപ്പെടും. അങ്ങാടിപ്പുറത്തെ ഡ്രൈവർമാർക്ക് ഉടൻ ബോധവൽക്കരണ ക്ലാസ് നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP